February
Thursday
05
2026
ഇടുക്കി നാരകക്കാനത്തിന് സമീപം ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട്നിരവധി പേർക്ക് പരിക്ക്
Share

ഇടുക്കി നാരകക്കാനത്തിന് സമീപം അമലഗിരി പടിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട്നിരവധി പേർക്ക് പരിക്ക്. തിരുവനന്തപുരം നെടുമങ്ങാട് നിന്നും ഇടുക്കി വഴി രാമക്കൽമേട് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഗൂഗിൾ മാപ്പ് നോക്കി വഴിതെറ്റിപ്പോയാണ് അപകടം ഉണ്ടായത്.

തിരുവനന്തപുരത്തുനിന്നും ഇടുക്കിയിലെത്തിയ ബസാണ് മറിഞ്ഞത്. 18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാൽവരി മൗണ്ടിൽ നിന്നും രാമക്കൽമേട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗൂഗിൾ മാപ്പ് നോക്കി പോകുമ്പോൾ ഇടുങ്ങിയ വഴിയിലെ തിട്ടയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. നാട്ടുകാരും തങ്കമണി പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

You are the first !

imgs

ഇടുക്കി അണക്കെട്ട് സന്ദർശിക്കാം

ഇടുക്കി : ഇടുക്കി അണക്കെട്ട്‌ സെപ്തംബർ ഒന്നു മുതൽ ...

imgs

ഇടുക്കിയിലെത്തിയത് 20 ലക്ഷത്തോളം സഞ്ചാരികൾ

ഇടുക്കി തുടരെ പ്രതികൂല കാലാവസ്ഥയുണ്ടായിട്ടും ...

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...

imgs

ഇടുക്കിയിൽ മിനി ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്

രാജാക്കാട് : ഇടുക്കി രാജാക്കാട്‌ കുത്തങ്കല്ലിന് ...

imgs

ഉടുമ്പൻചോലയിൽ ആയുർവേദ മെഡിക്കൽ കോളേജ് 220 കോടി രൂപയുടെ ഭരണാനുമതി

ഇടുക്കി ഉടുമ്പൻചോലയിൽ പുതിയ സർക്കാർ ആയുർവേദ ...

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്

ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...