ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ കിളിയാർകണ്ടം മുതൽ പുളിഞ്ചോട് വരെയുള്ള ഭാഗം ഉപ്പുതോട്ടിലെ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കാടുകൾ വെട്ടി വൃത്തിയാക്കി. ഉപ്പുതോട് മഹാത്മാ സ്വയം സഹായസംഘം, എച്ച് ആർ സി ലൈബ്രറി, പ്രതിഭ ലൈബ്രറി , എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് കാടുകൾ തെളിച്ച് സഞ്ചാരയോഗ്യമാക്കിയത്. പൊതുമരാമത്ത് അധികൃതരോട് പലതവണ പറഞ്ഞിട്ടും ഇക്കാര്യം കണ്ടില്ലെന്നു നടിക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ മേജർ ഡിസ്ട്രിക്ട് റോഡുകളിൽ ഒന്നാണ് ചാലിസിറ്റി -വെട്ടിക്കാമറ്റം റോഡ്. കിളിയാർ കണ്ടം മുതൽ പുളിഞ്ചോട് വരെയുള്ള രണ്ടര കിലോമീറ്റർ ഭാഗത്ത് കാടുമൂടിയത് യാത്രക്കാർക്ക് വലിയ പ്രതിസന്ധിയായിരുന്നു. പൊതുമരാമത്ത് വകുപ്പ് അധികൃതരോട് നാട്ടുകാർ പലതവണ ഈ കാര്യം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകി കടന്നുപോകുവാനും , കാൽനട യാത്രക്കാർക്കുമെല്ലാം റോഡുവക്കിലെ കാട് വലിയ ദുരിതമായി മാറിയതോടെയാണ് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കാട് വെട്ടി തെളിക്കാൻ തീരുമാനിച്ചത്. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചുള്ള സേവന പ്രവർത്തനങ്ങളുടെയും,ശുചീകരണ യജ്ഞത്തിൻ്റെയും ഭാഗമായി സംഘടനകൾ കാട് വെട്ടിമാറ്റുകയായിരുന്നു. ഭാരവാഹികളായ സണ്ണി പുൽകുന്നേൽ, വിജയൻ കല്ലിങ്കൽ, ബേബി ചൂരക്കുഴി, വി എം ജോസഫ്, സാന്റോ നെല്ലേടത്ത്, മെൽവിൻ മാത്യു, ജിമ്മി പള്ളിക്കുന്നേൽ,ജോസ് താന്നിക്കൽ, ജോയ് പറപ്പള്ളിൽ, ബേബി മൈലാങ്കൽ സുധാകരൻ കൈപ്പടയിൽ ഉൾപ്പെടെ നിരവധിപേർ ശുചീകരണ പരിപാടികളിൽ പങ്കാളികളായി.
You are the first !
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്
ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...
കുട്ടികളുടെ പ്രധാന മന്ത്രി ഇസബെൽ അന്നാ ടോമി കുട്ടികളുടെ പ്രസിഡൻ്റ് ഹന്ന തോമസ്
ചെറുതോണി :ജില്ലാ ശിശുക്ഷേമ സമിതിയും ജില്ലാ ...