June
Thursday
18
2026
'അക്ഷര ലോകത്തെ ഏകാന്തപഥികൻ'...., സത്യൻ കോനാട്ടിനെ വായനദിനത്തിൽ ആദരിക്കുന്നു...
Share

ചെറുതോണി: ഇടുക്കിയിലെ ആയിരക്കണക്കിനാളുകൾക്ക് അക്ഷരവെളിച്ചം പകരുകയും, വായനാലോകത്തേക്ക് കൊണ്ടുവരികയും ചെയ്ത എഴുത്തുകാരനും, സാംസ്ക്കാരിക പ്രവർത്തകനുമായ സത്യൻ കോനാട്ടിനെ വായനദിനത്തിൽ ആദരിക്കുന്നു. ഇന്ന് വൈകിട്ട് 3ന് ചെറുതോണി പ്രസ്സ് ക്ലബ്ബ് ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഇടുക്കി എ.ഡി.എം മിനി.കെ.ജോണും മുതിർന്ന മാധ്യമ പ്രവർത്തകൻ ധനപാലൻ മങ്കുവയും ചേർന്നാണ് ആദരവ് നല്കുന്നത്.സത്യനെക്കുറിച്ച് സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ള നൂറ്റി അഞ്ച് പേർ അനുഭവങ്ങൾ പങ്ക് വെക്കുന്ന 'അക്ഷര ലോകത്തെ ഏകാന്തപഥികൻ' എന്ന ബുക്ക്ലെറ്റും ചടങ്ങിൽ പ്രകാശനം ചെയ്യും. സ്വരം സാംസ്ക്കാരിക വേദി ചെയർമാൻ പി എൽ നിസാമുദ്ദീൻ സ്വാഗതം പറയും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആൻസി തോമസ്‌ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാസ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ഫ്രാൻസീസ് അറക്കപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തും, ഇടുക്കി ബ്ളോക്ക് പഞ്ചായത്ത് അംഗം നിള ബിജു, ഗ്രാമപഞ്ചായത്ത് അംഗം നൗഷാദ് റ്റി.ഇ ചെറുതോണി പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ഔസേപ്പച്ചൻ ഇടക്കുളത്തിൽ, കവി കെ.എസ് മധു, കെ ജി സത്യൻ, ബാബു പൗലോസ്‌, ഡോ: റോസക്കുട്ടി അബ്രാഹം, ജോസ്‌കുഴികണ്ടം, സാജൻ കുന്നേൽ, എൻ ജെ വർഗ്ഗീസ്, ലിജോ ശശിധരൻ എന്നിവർ പങ്കെടുക്കും

Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

You are the first !

imgs

പനങ്കുരുവിന് ന്യയ വില ലഭിക്കണം എന്ന് ഹൈറേഞ്ചിലെ കർഷകർ

ചെറുതോണി: ഹൈറേഞ്ചില്‍ കര്‍ഷകന് അധികവരുമാനമായി ...

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...