November
Monday
03
2025
ഇടുക്കി അണക്കെട്ട്‌ സന്ദർശിക്കാം
മന്ത്രി റോഷി അഗസ്റ്റിൻ മന്ത്രി കെ കൃഷ്ണൻ കുട്ടിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സന്ദർശനാനുമതിക്ക് വഴിതെളിഞ്ഞത്.
ഇടുക്കി അണക്കെട്ട്‌
Share

ഇടുക്കി : ഇടുക്കി അണക്കെട്ട്‌ സെപ്തംബർ ഒന്നു മുതൽ നവംബർ 30 വരെ സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. മന്ത്രി റോഷി അഗസ്റ്റിൻ മന്ത്രി കെ കൃഷ്ണൻ കുട്ടിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സന്ദർശനാനുമതിക്ക് വഴിതെളിഞ്ഞത്.

അണക്കെട്ട്‌ പരിശോധന നടക്കുന്ന ബുധനാഴ്ചകളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. കൂടാതെ വെള്ളം തുറന്നുവിടുന്ന ദിവസങ്ങൾ, ശക്തമായ മഴയ്ക്കുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ( റെഡ്, ഓറഞ്ച് അലർട്ടുകൾ) നിലനിൽക്കുന്ന ദിവസങ്ങൾ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ദിവസങ്ങളിലും സന്ദർശന അനുമതി നിഷേധിച്ചിട്ടുണ്ട്.

ഗ്രീൻ പ്രോട്ടോകോൾ ഉറപ്പാക്കിയാണ് ജനങ്ങൾക്ക് സന്ദർശനാനുമതി നൽകുക. അണക്കെട്ടിന്റെയും സന്ദർശകരുടെ സുരക്ഷയ്ക്ക് പൊലീസ് സേവനം ഉറപ്പാക്കിയിട്ടുണ്ട്. www.keralahydeltourism.com വഴിയും പാസ് നേടാം.

Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

You are the first !

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...

imgs

ഇടുക്കിപത്തനംതിട്ട ജില്ലകളിൽ മഞ്ഞ അലർട്ട്

ഇടുക്കി,പത്തനംതിട്ട ജില്ലകളിൽ ഇന്നും നാളെയും ...

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്

ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...