November
Sunday
02
2025
സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം
Share

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. തങ്ക മണി ബസ് സ്റ്റാൻ്റ് മൈതാനിയിൽ നടന്ന പരിപാടി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസ് ഉദ്ഘാടനം നിർവ്വഹിച്ചു.യൂണിയൻ പ്രസിഡൻ്റ്പി ജെ ബിനോയ്  അധ്യക്ഷനായിരുന്നു.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യൻ മുഖ്യപ്രഭാക്ഷണം നടത്തി. തങ്കമണി എക്സൈസ് ഇൻസ്പെക്ടർ രാഹുൽ ജോൺ,സിഐടിയു ഇടുക്കി ഏരിയ സെക്രട്ടറി കെ.ജെ. ഷൈൻ, കാമാക്ഷി പഞ്ചായത്ത് പ്രസിഡണ്ട് അനുമോൾ വിജേഷ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.പരിപാടികൾക്ക് ചെയർമാൻ ബിജു ജോർജ്,  കെഎസ് മോഹനൻ, ' സിജോ എഴുവന്താനത്ത്, റോയി കുന്നുംപുറത്ത്, പ്രസിഡൻറ് ബിനോയ് പി ജെ, സെക്രട്ടറി ഭുവനേന്ദ്രൻനായർ,ട്രഷറർ ഷൈജു കൊട്ടാരം എന്നിവർ നേതൃത്വം നൽകി.ചടങ്ങിൽ വിവിത മേഖലകളിൽ കഴിവുതെളിയിച്ച പ്രതിഭകളെ ആദരിച്ചു. സ്നേഹ വിരുന്നും കലാപരിപാടികളും അരങ്ങുണർത്തി.

Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

You are the first !

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...