ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഉപ്പുതോട് ജീവ ലൈബ്രറിയുടെ നേതൃത്വത്തിൽ സേവന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ഒരാഴ്ച നീണ്ടുനിൽക്കുന്ന സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ സൈനികൻ പിടി ജോർജ് നിർവ്വഹിച്ചു.ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിവേഷധാരി ഉൾപ്പെടെ സേവന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടപ്പോൾ നാട്ടുകാർക്കും ആവേശമായി. ഉപ്പുതോട് ജീവ ലൈബ്രറിയുടെ നേതൃത്വത്തിലാണ് ഗാന്ധിജയന്തി ദിനാഘോഷവും സേവന വാരവും ആരംഭിച്ചിട്ടുള്ളത്. മുൻ സൈനികനായ ജീവ ലൈബ്രറി സെക്രട്ടറിമൈക്കിൾ മാത്യുപൂതക്കുഴിയിൽ അധ്യക്ഷത വഹിച്ചു. മുൻ സൈനികനും ലൈബ്രറി പ്രസിഡണ്ടുമായ പി ടി ജോർജ് പുതിയാ പറമ്പിൽ സേവനവാര പരിപാടികൾ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ഭാരവാഹികളും നാട്ടുകാരും ചേർന്ന് ഉപ്പുതോട് പൂതക്കുഴി സിറ്റി മുതൽ പാറകടവ് - രാജമുടി റോഡിൻറെ ഇരുവശങ്ങളും വൃത്തിയാക്കി. ജോയ്സ് ആൻറണി, ബിജു ജോസഫ്, ഷാജിമോൻ ചെന്നാപ്പാറ, ജയിൻ വലക്കമറ്റം വിജി പുൽക്കയത്ത്മുൻ സൈനികനായ ജോസ് ചേമ്പ്ലാനിയിൽ, ശശി മുണ്ടിയാനിൽ,ഷിബു കുമ്പളാഗമല ഉൾപ്പെടെ ലൈബ്രറി ഭാരവാഹികളും നാട്ടുകാരും പരിപാടികളിൽ പങ്കെടുത്തു.
You are the first !
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്
ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...