രാജാക്കാട് : ഇടുക്കി രാജാക്കാട് കുത്തങ്കല്ലിന് സമീപം വട്ടക്കണ്ണിപ്പാറയിൽ ചെന്നൈയിൽ നിന്നെത്തിയ ടൂറിസ്റ്റ് മിനി ബസ് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ചെന്നൈയിൽനിന്ന് മൂന്നാർ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപെട്ടത്. ബുധൻ വൈകിട്ട് 4.20 ഓടെയായിരുന്നു അപകടം. കൊടുംവളവിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. ആറുകുട്ടികൾ ഉൾപ്പെടെ 20 പേരായിരുന്നു ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. അടിമാലിയിൽ നിന്നും നെടുങ്കണ്ടത്തു നിന്നും അഗ്നിരക്ഷാസേനയും ശാന്തൻപാറ, ഉടുമ്പൻചോല പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. എം എം മണി എംഎൽഎയും മറ്റ് ജനപ്രതിനിധികളും സംഭവസ്ഥലത്തും ആശുപത്രിയിലുമെത്തി.
You are the first !
പനങ്കുരുവിന് ന്യയ വില ലഭിക്കണം എന്ന് ഹൈറേഞ്ചിലെ കർഷകർ
ചെറുതോണി: ഹൈറേഞ്ചില്‍ കര്‍ഷകന് അധികവരുമാനമായി ...
ചെല്ലാർകോവിൽ മയിലാടുംപാറയിൽ നന്നങ്ങാടികളുടെ വിപുലശേഖരം കണ്ടെത്തി
ഇടുക്കി:ചെല്ലാർകോവിൽ മയിലാടുംപാറയിൽ ...
ഉടുമ്പൻചോലയിൽ ആയുർവേദ മെഡിക്കൽ കോളേജ് 220 കോടി രൂപയുടെ ഭരണാനുമതി
ഇടുക്കി ഉടുമ്പൻചോലയിൽ പുതിയ സർക്കാർ ആയുർവേദ ...
ഏറ്റുമാനൂർ പുന്നത്തുറയിൽ ആംബുലൻസ് അപകടം നാരകക്കാനം സ്വദേശിയായ നഴ്സ് ജിതിൻ മരിച്ചു
ഏറ്റുമാനൂർ പുന്നത്തുറയിൽ ആംബുലൻസ് അപകടം. ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
കുട്ടികളുടെ പ്രധാന മന്ത്രി ഇസബെൽ അന്നാ ടോമി കുട്ടികളുടെ പ്രസിഡൻ്റ് ഹന്ന തോമസ്
ചെറുതോണി :ജില്ലാ ശിശുക്ഷേമ സമിതിയും ജില്ലാ ...