May
Thursday
21
2026
നാരകക്കാനം സെൻ്റ് ജോസഫ്‌സ് യു.പി സ്‌കൂൾ ഗോൾഡൻ ജൂബിലി ആഘോഷവും പൂർവ്വ വിദ്യാർത്ഥി അധ്യാപക കുടുംബ സംഗമവും മെയ് 23ന്
Share

നാരകക്കാനം സെന്റ് ജോസഫ്സ് യു.പി. സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷവും പൂർവ്വ വിദ്യാർത്ഥി അധ്യാപക കുടുംബ മഹാസംഗമവും മെയ് 23 ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടു മണി മുതൽ സ്‌കൂൾ അങ്കണത്തിൽ വിപുലമായി നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 1964 ആഗസ്റ്റ് 15ന് പള്ളിവക ഷെഡ്ഡിൽ വേലു ആശാൻ ഒരു ആശാൻ കളരി ആരംഭിക്കുകയും കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെതുടർന്ന് ഒന്നാം ക്ലാസ് ആരംഭിക്കുകയും, പിന്നീട് ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഉള്ള സ്കൂൾ ആയി മാറുകയും പിന്നീട് നാരകക്കാനത്തെ ആദ്യ വികാരി മലേക്കൂടി അച്ചന്റെ നേതൃത്വത്തിൽ സ്‌കൂൾ കെട്ടിടം നിർമ്മിക്കുകയും 1969 ൽ പുതിയ കെട്ടിടം നാടിന സമർപ്പിച്ചു. 1969 ജൂൺ ഒന്നു മുതൽ ആറു വരെയുള്ള ക്ലാസുകൾ ഉള്ള അൺഎയ്‌ഡഡ് സ്കൂളായി മാറി. 1975 എയ്‌ഡഡ് എൽ.പി സ്കൂ‌ളായി ഉയർത്തപ്പെട്ടു. സ്കൂളിൻ്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻകാല ദകാല അധ്യാപകരെയും സ്‌കൂൾ നിർമ്മാണ കാലഘട്ടത്തിൽ പങ്കാളികൾ ആയിട്ടുള്ള മുതിർന്നവരെയും ആദരിക്കും. പൂർവ്വ വിദ്യാർഥികളുടെ നേതൃത്വത്തിൽ പുതിയ ഡെസ്ക‌്, ബെഞ്ച്, കസേര സ്‌കൂളിന് നൽകും. സുവർണ്ണ ജൂബിലി സ്‌മാരക വോളിബോൾ ഗ്രൗണ്ട് നാടിന് സമർപ്പിക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എംപി, ജില്ലാ പോലീസ് സൂപ്രണ്ട് കെഎം സാബു മാത്യു ഐപിഎസ്, ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ ഫാദർ ജോസ് കരിവേലിക്കൽ തുടങ്ങിയവർ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. തുടർന്ന് സ്നേഹവിരുന്നും, കൊച്ചിൻ ദക്ഷയ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ അനിൽ കൂവപ്ലാക്കൽ, തങ്കച്ചൻ വേമ്പേനി, ജോസഫ് പന്നക്കൽ, അപ്പച്ചൻ വേങ്ങയ്ക്കൽ, റെജി ചിറ്റേട്ട് തുടങ്ങിയവർ പങ്കെടുത്തു

Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

You are the first !

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...