ചെറുതോണി : സ്‌കൂൾ അധ്യയന വർഷം ആരംഭിക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്കൂൾ വാഹനങ്ങളുടെ പ്രത്യേക പരിശോധന ഈ മാസം 20 മുതൽ ആരംഭിക്കുമെന്ന് ഇടുക്കി ആർ. ടി. ഒ അറിയിച്ചു. ബുധനാഴ്ച്ച (20-05-26) എസ്. എൻ എച്ച്. എസ്. എസ് കഞ്ഞിക്കുഴി, 29 -ന് വെള്ളിയാഴ്ച പുളിയന്മല കാർമൽ സ്കൂൾ, കട്ടപ്പന ഒസ്സാനാം സ്കൂൾ , 30-ന് ശനിയാഴ്ച രാജമുടി ഡി പോൾ പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിൽ വച്ച് സ്‌കൂൾ വാഹനങ്ങളുടെ പരിശോധന നടക്കും. എല്ലാ സ്കൂൾ ബസുകളും പരിശോധനക്ക് വിധേയമാക്കി മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റിക്കർ പതിച്ചു വാങ്ങണമെന്നും പരിശോധനക്ക് വിധേയമാക്കാത്ത സ്കൂൾ വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇടുക്കി ആർ. ടി. ഒ പി എം ഷെബീർ അറിയിച്ചു.
സ്കൂൾ ബസ് ഡ്രൈവർമാർക്കും സ്കൂൾ ബസ് ആയമാർക്കും വേണ്ടിയുള്ള പ്രത്യേക പരിശീലന ക്ലാസ്സ് ഈ മാസം 25- ന് തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ചെറുതോണിയിലെ ജില്ലാ വ്യാപാരി വ്യവസായി ഹാളിൽ വച്ച് നടക്കും എല്ലാ സ്കൂൾ ബസ് ഡ്രൈവവർമാരും ആയമാരും നിർബന്ധമായും ക്ലാസ്സിൽ പങ്കെടുക്കേണ്ടതാണെന്ന് ഇടുക്കി ജോയിന്റ് ആർ. ടി. ഒ പി .എ സമീർ പറഞ്ഞു.
You are the first !
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
മംഗപ്പാറകുടി ആദിവാസി കോളനിയിലെ 6 കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ല നടപടി
ഇടുക്കി∙ മംഗപ്പാറകുടിയിലെ വനമേഖലയിലുള്ള ആദിവാസി ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
കുട്ടികളുടെ പ്രധാന മന്ത്രി ഇസബെൽ അന്നാ ടോമി കുട്ടികളുടെ പ്രസിഡൻ്റ് ഹന്ന തോമസ്
ചെറുതോണി :ജില്ലാ ശിശുക്ഷേമ സമിതിയും ജില്ലാ ...