November
Sunday
02
2025
ഗോത്ര വർഗ മേഖല പഠന പരിപോഷണ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം
Share

ഗോത്ര വർഗ മേഖലയിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠന നിലവാരം ഉയർത്തുന്നതിനായി സംസ്ഥാന സർക്കാരും, വിദ്യാഭ്യാസ വകുപ്പും തയ്യാറാക്കിയ പ്രിത്യേക പഠന പരിപോഷണ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ബഹു ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ. ജി സത്യൻ നിർവഹിച്ചു. ജില്ലയിലെ തന്നെ തിരഞ്ഞെടുക്കപ്പെട്ട നാല് സ്‌കൂളുകളിൽ ഒന്നാകുവാൻ കഴിഞ്ഞത് കഴിഞ്ഞ കാലങ്ങളിൽ ഗവ. ഹൈസ്‌കൂൾ പഴയരിക്കണ്ടം നേടി എടുത്ത വികസന നേട്ടങ്ങൾ കൊണ്ടാണ്.

എച്ച് എം. ശ്രീ. അനിൽ കുമാർ സി. എം സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി. ഷൈനി റെജി മുഖ്യ പ്രഭാഷണം നടത്തി. ബഹു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. രാജേശ്വരി രാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. ഉഷ മോഹനൻ എസ് എം സി ചെയർമാൻ ശ്രീ. ജയൻ എ. ജെ., പി. റ്റി. എ വൈസ് പ്രസിഡന്റ്‌ ശ്രീ. ജിൻസൺ ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് ശ്രീ അജി അരവിന്ദ്, പോലിസ് സബ് ഇൻസ്‌പെക്ടർ, എസ്. പി. സി ഇടുക്കി രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് നയിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി. അപർണ്ണ സജീവ് കൃത്ജ്ഞത രേഖപ്പെടുത്തി.

Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

You are the first !

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...

imgs

മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്

ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...