ഇടുക്കി: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ കാൻ ഹെൽപ്പ് കാൻസറിനെതിരെ ഒരുമിച്ച് എന്ന പേരിൽ ബൃഹത് പദ്ധതിക്കു ജില്ലയിൽ നിന്നും തുടക്കമായി. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ മന്ത്രി റോഷി അഗസ്റ്റിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കാൻസറിനെതിരെ പോരാടാൻ ബോധവൽക്കരണമാണ് ഏറ്റവും പ്രധാന മാർഗ്ഗമെന്ന് മന്ത്രി പറഞ്ഞു. മാർ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസൺ പദ്ധതി അവതരിപ്പിച്ചു. വാഴത്തോപ്പ് സെന്റ് ജോർജ് പള്ളി വികാരി ഫാ.ടോമി ആനിക്കുഴിക്കാട്ടിൽ, മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ് , ബ്രാൻഡിംഗ് ആൻഡ് ഹെൽത്ത് കെയർ പ്രമോഷൻസ് വിഭാഗം ഡയറക്ടർ ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, ഇടുക്കി രൂപത മാതൃവേദി സെക്രട്ടറി ആഗ്നസ് ബേബി എന്നിവർ പ്രസംഗിച്ചു.
പദ്ധതിയുടെ ഭാഗമായി വനിതകൾക്കായി സ്തനാർബുദത്തെ കുറിച്ചു ബോധവൽക്കരണ പരിപാടികളും സ്‌ക്രിനീംഗ് പരിശോധനകളും ശലഭം എന്ന പേരിൽ നടത്തി . കൂടാതെ വായിലെ കാൻസർ, ഗർഭാശയ കാൻസർ എന്നിവയുടെ പരിശോധനയും നടത്തി.
You are the first !
മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്
ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...
മഴയിൽ തകർന്ന ആന്റോപുരം പാലം ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ സന്ദർശിച്ചു
സെപ്റ്റംബർ മാസം 26, 27 തീയതികളിൽ ഉണ്ടായ ശക്തമായ ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഡിഎംഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
ചെറുതോണി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്
ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...