നാരകക്കാനം സെന്റ് ജോസഫ്സ് യു.പി. സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷവും പൂർവ്വ വിദ്യാർത്ഥി അധ്യാപക കുടുംബ മഹാസംഗമവും മെയ് 23 ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടു മണി മുതൽ സ്‌കൂൾ അങ്കണത്തിൽ വിപുലമായി നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 1964 ആഗസ്റ്റ് 15ന് പള്ളിവക ഷെഡ്ഡിൽ വേലു ആശാൻ ഒരു ആശാൻ കളരി ആരംഭിക്കുകയും കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെതുടർന്ന് ഒന്നാം ക്ലാസ് ആരംഭിക്കുകയും, പിന്നീട് ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഉള്ള സ്കൂൾ ആയി മാറുകയും പിന്നീട് നാരകക്കാനത്തെ ആദ്യ വികാരി മലേക്കൂടി അച്ചന്റെ നേതൃത്വത്തിൽ സ്‌കൂൾ കെട്ടിടം നിർമ്മിക്കുകയും 1969 ൽ പുതിയ കെട്ടിടം നാടിന സമർപ്പിച്ചു. 1969 ജൂൺ ഒന്നു മുതൽ ആറു വരെയുള്ള ക്ലാസുകൾ ഉള്ള അൺഎയ്‌ഡഡ് സ്കൂളായി മാറി. 1975 എയ്‌ഡഡ് എൽ.പി സ്കൂളായി ഉയർത്തപ്പെട്ടു. സ്കൂളിൻ്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻകാല ദകാല അധ്യാപകരെയും സ്‌കൂൾ നിർമ്മാണ കാലഘട്ടത്തിൽ പങ്കാളികൾ ആയിട്ടുള്ള മുതിർന്നവരെയും ആദരിക്കും. പൂർവ്വ വിദ്യാർഥികളുടെ നേതൃത്വത്തിൽ പുതിയ ഡെസ്ക‌്, ബെഞ്ച്, കസേര സ്‌കൂളിന് നൽകും. സുവർണ്ണ ജൂബിലി സ്‌മാരക വോളിബോൾ ഗ്രൗണ്ട് നാടിന് സമർപ്പിക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ ഡീൻ കുര്യാക്കോസ് എംപി, ജില്ലാ പോലീസ് സൂപ്രണ്ട് കെഎം സാബു മാത്യു ഐപിഎസ്, ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ ഫാദർ ജോസ് കരിവേലിക്കൽ തുടങ്ങിയവർ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. തുടർന്ന് സ്നേഹവിരുന്നും, കൊച്ചിൻ ദക്ഷയ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ അനിൽ കൂവപ്ലാക്കൽ, തങ്കച്ചൻ വേമ്പേനി, ജോസഫ് പന്നക്കൽ, അപ്പച്ചൻ വേങ്ങയ്ക്കൽ, റെജി ചിറ്റേട്ട് തുടങ്ങിയവർ പങ്കെടുത്തു
You are the first !
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
മംഗപ്പാറകുടി ആദിവാസി കോളനിയിലെ 6 കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ല നടപടി
ഇടുക്കി∙ മംഗപ്പാറകുടിയിലെ വനമേഖലയിലുള്ള ആദിവാസി ...
ഇടുക്കി താലൂക്കിലുള്ള സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന 20 മുതൽ
ചെറുതോണി : സ്കൂൾ അധ്യയന വർഷം ആരംഭിക്കുന്നതിൻ്റെ ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
കുട്ടികളുടെ പ്രധാന മന്ത്രി ഇസബെൽ അന്നാ ടോമി കുട്ടികളുടെ പ്രസിഡൻ്റ് ഹന്ന തോമസ്
ചെറുതോണി :ജില്ലാ ശിശുക്ഷേമ സമിതിയും ജില്ലാ ...