June
Sunday
07
2026
ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ പ്ലസ് വൺ സ്പോർട്‌സ് ക്വാട്ടാ ഓൺലൈൻ രജിസ്ട്രേഷനും, വെരിഫിക്കേഷനും ആരംഭിച്ചു.
Share

ഇടുക്കി ജില്ലാ സ്പോർട്സ്കൗൺസിൽ പ്ലസ് വൺ സ്പോർട്‌സ് ക്വാട്ടാ ഓൺലൈൻ രജിസ്ട്രേഷനും, വെരിഫിക്കേഷനും ആരംഭിച്ചു. 2026-2027 അദ്ധ്യയന വർഷത്തേയ്ക്കുള്ള പ്ലസ് വൺ സ്പോർട്സ്ക്വാട്ടാ രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു. പ്ലസ് വൺ സ്പോർട്സ് ക്വാട്ടാ രജി വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന സ്ട്രേഷൻ നടത്തുവാൻ www.sports.hscap.kerala.gov.inഎന്ന വെബ്സൈറ്റിൽ ഏകജാലകം വഴി പ്ലസ് വണ്ണിന് അപേക്ഷ സമർപ്പിച്ചതിന് ശേഷം മാത്രം സ്പോർട്സ് ക്വാട്ടയ്ക്കുളള സർട്ടിഫി ക്കറ്റുകൾ അ‌പ്ലോഡ് ചെയ്യേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതി നുശേഷം ലഭിക്കുന്ന ഓൺലൈൻ രജിസ്ട്രേഷൻ്റെ പകർപ്പ്, ഒറിജിനൽ സ്പോർട്‌സ് സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവയുമായി 10/06/2026 മുതൽ 17/06/2026 വരെ പൈനാവിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ സ്പോർട്‌സ് കൗൺസിൽ ഓഫീസിൽ നേരിട്ട് എത്തിച്ചേരേണ്ടതാണ്. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തി സ്കോർ കാർഡ് ലഭിക്കുന്ന മുറയ്ക്ക് വീണ്ടും ലോഗിൻ ചെയ്‌ത് സ്കൂ‌ൾ സെലക്‌ട് ചെയ്യേണ്ടതാണ്. അഡ്മിഷനായി 01-04-2024 മുതൽ 31-03-2026 വരെയുള്ള സർട്ടിഫിക്കറ്റുകൾ മാത്രമാണ് പരിഗണിക്കുന്നത്. സ്‌കൂൾ തലമത്സരങ്ങൾക്ക് പുറമേ സംസ്ഥാന/ജില്ലാ അംഗീകൃത സ്പോർട്സ് അസ്സോസിയേഷൻ നടത്തുന്ന മത്സരങ്ങളിലെ സർട്ടിഫിക്കറ്റുകളിൽ ബന്ധപ്പെട്ട സ്പോർട്സ് കൗൺസിൽ ഒബ്‌സർവറുടെ ഒപ്പ്,സീരിയൽ നമ്പർ, ഇഷ്യു ചെയ്ത തീയതി, ഇഷ്യൂ അതോറിറ്റി എന്നിവ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. ഇല്ലാത്ത പക്ഷം അതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം അതാത് അതോറിറ്റിക്കും അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികൾക്കുമാണെന്നുള്ള സത്യവാങ്‌മൂലം ഇതോടൊപ്പം നൽകേ ണ്ടതാണ്. സ്പോർട്സ് മികവ് രജിസ്ട്രേഷനും, വെരിഫിക്കേഷനുമുള്ള അവസാന വിവരങ്ങൾക്ക്. തീയതി 2026 ജൂൺ 17 ന് 5 മണി വരെയാണ്. 9895112027,8281797370,9747093334,04862 -23 24 99.

Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

You are the first !

imgs

പനങ്കുരുവിന് ന്യയ വില ലഭിക്കണം എന്ന് ഹൈറേഞ്ചിലെ കർഷകർ

ചെറുതോണി: ഹൈറേഞ്ചില്‍ കര്‍ഷകന് അധികവരുമാനമായി ...

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...