May
Sunday
31
2026
പനങ്കുരുവിന് ന്യയ വില ലഭിക്കണം എന്ന് ഹൈറേഞ്ചിലെ കർഷകർ
വാഴത്തോപ്പ് മലേപ്പറമ്പില്‍ ഷാജിയുടെ പുരയിടത്തിലെ പനയില്‍ നിന്നും വെട്ടിയിറക്കിയ പനങ്കുല.
Share

ചെറുതോണി: ഹൈറേഞ്ചില്‍ കര്‍ഷകന് അധികവരുമാനമായി പനങ്കുരുവിന് ന്യയ വില ലഭിക്കണമെന്ന് ആവശ്യമുയരുന്നു. മുന്‍കാലങ്ങളില്‍ ഇതുപയോഗിക്കാതെ നശിച്ചുപോകുകയായിരുന്നു. എന്നാലിപ്പോള്‍ കര്‍ഷകര്ക്കിക്കിപ്പോൾ വരുമാനം ലഭിക്കുന്നു. സുഗന്ധ മുറുക്കുന്നുണ്ട് പനങ്കുരുവിന്‍റെ പാക്കെന്ന് പറയുന്നുണ്ടെങ്കിലും ഇതിന്‍റെ ശരിയായ ഉപയോഗം എന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല. കേരളത്തിന് പുറത്തേക്കാണ് ഇവ കയറ്റിയയക്കുന്നത്. പനങ്കുരു അതിന്‍റെ വള്ളിയോടൊപ്പം കിലോക്ക് 13 രൂപ മുതല്‍ വില ലഭിക്കുന്നു. കായുടെ മൂപ്പനുസരിച്ചാണ് വില. പഴുത്ത് പാകമായ പനങ്കുരു ചീയിച്ച് തൊലി കളഞ്ഞ് കഴുകിയെടുത്ത് ഉണങ്ങിയാണ് സൂക്ഷിക്കുക. ഇത്തരത്തിലുണങ്ങിയ പനങ്കുരുവിന് 40 രൂപ മുതല്‍ വില ലഭിക്കും. വലുപ്പമുള്ള പനങ്കുല 500 കിലോയും അതിലധികമോവരെ തൂക്കം ലഭിക്കും. ലാഭമുള്ള വ്യാപാരമാണെങ്കിലും ഇതിന്‍റെ പണി അല്പം പ്രയാസമേറിയതാണ്. പനയില്‍ കയറി വടത്തില്‍ കുലകെട്ടിയിറക്കണം. വള്ളി ചെത്തിയെടുത്ത് ചാക്കില്‍ നിറക്കണം. ഇതിനിടെ ഇതിന്‍റെ നീര് ദേഹത്ത് പറ്റിയാല്‍ അസഹനീയമായ ചൊറിച്ചിലും സഹിക്കണം. ചുമന്ന് വാഹനത്തില്‍ മാര്‍ക്കറ്റിലെത്തിക്കുമ്പോഴാണ് വില ലഭിക്കുക. പലയിടത്തും പറമ്പുടമസ്ഥര്‍ സ്വന്തമായി ഈ പണി ചെയ്യാറില്ല. മറ്റാരെങ്കിലും ചോദിച്ചാല്‍ വെട്ടിയെടുക്കാന്‍ അനുവദിക്കാറാണുള്ളത്. എങ്കിലും പനങ്കുല വെട്ടുന്നതിനെ പറമ്പുടമസ്ഥര്‍ നിരുത്സാഹപ്പെടുത്താറില്ല. ഇവ പനയില്‍ നിന്നാല്‍ ആ പ്രദേശത്തെല്ലാം പനയുടെ തൈകള്‍ വളര്‍ന്ന് കൃഷിയിടം നശിപ്പിക്കും. വര്‍ഷം ഒരു പനയില്‍ നിന്ന് മൂന്നും നാലും കുലകള്‍ വരെ ലഭിക്കാറുണ്ട്. നിലവില്‍ മാര്‍ക്കറ്റില്‍ പനങ്കുരുവിന് ഡിമാന്‍റ് വര്‍ദ്ധിക്കുകയാണ്.


Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

You are the first !

imgs

പനങ്കുരുവിന് ന്യയ വില ലഭിക്കണം എന്ന് ഹൈറേഞ്ചിലെ കർഷകർ

ചെറുതോണി: ഹൈറേഞ്ചില്‍ കര്‍ഷകന് അധികവരുമാനമായി ...

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...