നേന്ത്ര വാഴ കൃഷി പണ്ടുമുതലേ കർഷകർ ഒരു വരുമാന മാർഗം ആയി കൃഷി ചെയ്യുന്നു. ഇന്ന് ടെറസിൽ വലിയ പാത്രത്തിലും,ചാക്കിലും ബിന്നിലും ആയി പോലും വാഴ കൃഷി ചെയ്യുന്നുണ്ട്. രണ്ടു രീതിയിൽ ആണ് കേരളത്തിൽ വാഴ കൃഷിയുടെ സീസൺ. മഴക്കാലം നോക്കിയും നന വാഴ കൃഷിയും ആണ്. ഓണം മാർക്കറ്റ് നോക്കിയാണ് കൃഷിക്കാർ നേന്ത്രൻ വാഴ കൃഷി ചെയ്യുന്നത്. അത് ചെയ്യേണ്ടത് ഒക്ടോബർ ആദ്യവാരമാണ് .രണ്ടു രീതിയിലുള്ള നടീൽ രീതികൾ ആണ് ചെയ്തു വരുന്നത്. വാഴ കന്നുകളും, ടിഷ്യു കൾച്ചർ വാഴ തൈകളും ആണ് ഉപയോഗിക്കുന്നത്.
കീടരോഗബാധ ഇല്ലാത്ത നല്ല കുല തരുന്ന മാതൃ വാഴയിലെ കന്നുകൾ ആണ് നടുവാൻ വേണ്ടി എടുക്കേണ്ടത്. 3-4 മാസം പ്രായം ആയ ആരോഗ്യം ഉള്ള സൂചി കന്നുകൾ വേണം തിരഞ്ഞെടുക്കാൻ. വിളവെടുത്തു 10 ദിവസത്തിന് ഉള്ളിൽ കന്നു ഇളക്കി മാറ്റുന്നത് മാണവണ്ടിന്റെ ശല്യം കുറക്കാൻ സാധിക്കും. കന്നുകളുടെ മുകൾ ഭാഗം 15-20 സെ.മി നീളത്തിൽ മുറിച്ചു മാറ്റണം. ചാണകവെള്ള വും ചാരവും കലർന്ന ലായനിയിൽ വാഴകന്നുകൾ നന്നായി മുക്കിയശേഷം മൂന്നു നാലുദിവസം ദിവസം വെയിൽ നേരിട്ടു തട്ടാത്ത വിധം ഉണക്കണം. പിന്നീട് രണ്ടാഴ്ചയോളം ഇവ തണലിൽ ഉണക്കി നടാൻ ഉപയോഗിക്കാം.
വാഴകന്നുകൾക്ക് ഉണ്ടാകുന്ന ഒരു വലിയ കീടം ആണ് നിമാ വിരകൾ. നിമാവിരകൾ വാഴയുടെ വേരുകളെ ആക്രമിക്കുകയും അതിന്റെ ഫലമായി വാഴയുടെ വളർച്ച കുറയുകയും ചെയ്യുന്നു. വാഴയുടെ ഇലകൾ മഞ്ഞ നിറമാകുന്നതാണ് പ്രകടമായ ലക്ഷണം. ചെറിയ ചൂടുവെള്ളത്തിൽ ( വെള്ളം തിളപ്പിച്ചു അത്രയും അളവ് തണുത്ത വെള്ളം ചേർത്ത് എടുക്കണം ) വാഴക്കന്ന് 20 മിനിറ്റ് ഇട്ടുവെക്കുന്നതു നിമാ വിര ശല്യം കുറയ്ക്കും.
നടുന്നതിനു മുമ്പ് വാഴകന്നുകൾ 2% വീര്യം ഉള്ള (20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ) സ്യൂഡോമോണസ് ഫ്ലൂറസെന്സ് ലായനിൽ മുക്കി വക്കണം. വാഴ വിത്തുകൾ നടുന്നതിന് 10 ദിവസം മുൻപ് തന്നെ 50 സെന്റിമീറ്റർ നീളവും വീതിയും ആഴവും ഉള്ള കുഴികളിൽ കാൽ മുതൽ അര കി. ഗ്രാം വരെ കുമ്മായം ചേർത്ത് പരുവപ്പെടുത്തണം. അടിവളമായി 5 കി. ഗ്രാം (അളവ് കുറയ്ക്കേണ്ടവർക്ക് കുറയ്ക്കാം, കുല തൂക്കം കുറയും )കാലിവളമോ മണ്ണിര കമ്പോസ്റ്റോ അര കിലോ വേപ്പിന്പിണ്ണാക്കോ ചേർക്കണം. ജൈവ വളത്തിന്റെകൂടെ ട്രൈക്കോഡെര്മ ചേർക്കുന്നത് നല്ലത്.
വരികളും ചെടികളും തമ്മിൽ 2 മീറ്റർ ഇടയകലം നൽകണം.
വളപ്രയോഗ രീതി
ഏത്തവാഴകൾക്ക് കുല വന്നതിന് ശേഷം വളം ചെയ്തിട്ട് ഒരു കാര്യവുമില്ല ....കുല വരുന്നതിന് മുൻപ് 5 തവണയായി വളം നൽകേണ്ടതാണ് ... ഒരു വാഴയുടെ കണക്കാണ് പറയുന്നത് ...
ഒന്നാമത്തെ തവണ ..... ഒന്നാം മാസം കഴിയുമ്പോൾ 200 gm യൂറിയ +200 gm രാജ്ഫോസ് +100 gm പൊട്ടാഷ് ഇവ മൂന്നും കൊടുക്കാം
രണ്ടാമത്തെ തവണ ..... രണ്ടാം മാസം കഴിയുമ്പോൾ 100 gm യൂറിയ +100gm രാജ്ഫോസ് +100 gm പൊട്ടാഷ് ഇവ മൂന്നും കൊടുക്കാം
മൂന്നാമത്തെ തവണ ..... മൂന്നാം മാസം കഴിയുമ്പോൾ 100gm യൂറിയ +100 രാജ്ഫോസ് +100 gm പൊട്ടാഷ് ഇവ മൂന്നും കൊടുകാം
നാലാമത്തെ തവണ ...... നാലാം മാസം കഴിയുമ്പോൾ ...... 100 gm യൂറിയ+100 gm രാജ്ഫോസ്+100 gm പൊട്ടാഷ് ഇവ മൂന്നും കൊടുക്കാം
അഞ്ചാമത്തെ തവണ ....... അഞ്ചാം മാസം കഴിയുമ്പോൾ 100 gm യൂറിയ +100 gm രാജ്ഫോസ് +200 gm പൊട്ടാഷ് ഇവ മൂന്നും കൊടുകാം,തീർന്നു ...
ഇനി വളത്തിന്റെ ആവശ്യമില്ല .......കുല വരുമ്പോൾ 250 gm പൊട്ടാഷ് കൂടി കൊടുത്താൽ നല്ല വലിപ്പം ഉള്ള കുലകൾ കിട്ടും..
മുകളിൽ പറഞ്ഞത് രാസവളം ആണ് ഇനി രാസവളം വേണ്ടാത്തവർക്ക് അതിനു പകരമായ ജൈവ വളങ്ങൾ കൊടുകാം ജൈവം കൊടുത്താലും രാസം കൊടുത്താലും ചെടി വലിച്ചെടുക്കുന്നത് അവർക്കു വേണ്ട മൂലകം ആയിട്ടാണ് അത് ഓർക്കുക
യൂറിയക്കു (nitregen )പകരമായി ഉ പയോഗിക്കാവുന്നജൈവ വളങ്ങൾ.. ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്.. etc
രാജ്ഫോസ് നു(ഫോസ്ഫറസ്)പകരമായി ഉപയോ ഗിക്കാവുന്ന ജൈവ വളം..എല്ലുപ്പൊടി
പൊട്ടാഷ് (പൊട്ടാസ്യം)നു പകരമായി ഉപയോഗിക്കാവുന്ന ജൈവ വളം... Bio പൊട്ടാഷ്, ചാരം... etc...
ജൈവ വളങ്ങൾ കൊടുക്കുമ്പോൾ രാസ വളത്തിന്റെ 5 or 10 ഇരട്ടി എങ്കിലും അളവ് കൂട്ടി കൊടുത്താൽ മാത്രമേ ശരിയായ റിസൾട്ട് കിട്ടൂ
വാഴക്കുണ്ടാകുന്ന അടുത്ത വലിയ ഒരു കീടം ആണ് തട തുരപ്പൻ പുഴു. ഇതിനെതിരെ വാഴകൈകുമ്പിളിൽ ബാർ സോപ്പ് വക്കുന്നത് നല്ലതാണ്.
ഇവയുടെ ആക്രമണ ലക്ഷണങ്ങള്‍ ....
1. വാഴത്തടയിലുള്ള ദ്വാരങ്ങളിലൂടെ നിറമില്ലാത്ത ജെല്ലി പോലുള്ള ദ്രാവകം ഊറിവരും, ഇതു പിന്നീട് വയലറ്റ് നിറമായി മാറുന്നു.
2. വാഴകൈകള്‍ ഒടിഞ്ഞു തൂങ്ങുന്നു.
3. ഇലകള്‍ മഞ്ഞളിച്ചു ഉണങ്ങുന്നു.
4. പാകമാകാത് വാഴക്കുലകള്‍ ഓടിഞ്ഞുതൂങ്ങുന്നു .
നിയന്ത്രണ മാര്ഗങ്ങള്‍ ...
1. നടാന്‍ ആരോഗ്യമുള്ള വാഴ കന്നുകള്‍ തിരെഞെടുക്കുക .
2. ആക്രമണവേധേയമായ വാഴകള്‍ പറമ്പില്‍ നിന്നും മുറിച്ചുമാറ്റി കമ്പോസ്റ്റ്ആക്കുക
3. ഉണങ്ങിയ ഇലകള്‍ മുറിച്ചുമാറ്റുക . വാഴയ്ക്ക് 3 മാസപ്രായമാകുമ്പോള്‍ ഇലപ്പോളകളില്‍ വാഴ ഒന്നിന് 50 ഗ്രാം എന്ന തോതില്‍ വെപ്പിന്കുരു നല്ലപോലെ പൊടിച്ചത് നിറയ്ക്കുക...
4. മരച്ചീനിയദിഷ്ട്ടിത ജൈവ കീടനാശിനി "നന്മ" 50 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്പ്പിച്ച ശേഷം 100 മില്ലി വീതം ഒരു വാഴയ്ക്ക് എന്ന തോതില്‍ നാലാം മാസവും ആറാം മാസവും ഇലകവിളുകളിലും, വാഴത്തടയിലും തളിച്ചുകൊടുക്കുക ...ചില കർഷകർ തടയിൽ ചെളിപുരട്ടി വക്കുന്നതും കണ്ടിട്ടുണ്ട്..
വാഴ കുലച്ചു കഴിയുമ്പോൾ കവർ ചെയ്തു വക്കുന്നത് കിളികളുടെ ശല്യവും കുറയ്ക്കുന്നതിനും കായ്കൾക്ക് നല്ല നിറം കിട്ടുന്നതിനും നല്ലതാണ്. വാഴയിൽ ഇടവിള ആയി ചീര, വെള്ളരി, പയർ, മുളക്, ചേന എന്നിവ നടാം.........
എല്ലാവർക്കും നല്ല എത്തക്കുലകൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു
വാഴയെക്കുറിച്ചുള്ള ചില നാട്ടറിവുകള്‍ താഴെ കൊടുക്കുന്നു ....
വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ പ്രയോജനം കിട്ടുകയില്ല.
വാഴച്ചുണ്ട് പൂര്‍ണമായും വിരിഞ്ഞതിനു ശേഷം ചുണ്ട് ഒടിച്ചു കളയുക. കായകള്‍ നല്ല പുഷ്ടിയോടെ വളരും.
നേന്ത്ര വാഴകള്‍ ഒരേ കാലത്ത് കുലക്കാനായി ഒരേ പ്രായമുള്ള കന്നുകള്‍ ഉപയോഗിക്കണം.
വഴക്കൂമ്പും അവസാന പടലയും വെട്ടിക്കളയുക. മറ്റുള്ള പടലകള്‍ പുഷ്ടിയോടെ വളരും മെച്ചപ്പെട്ട തൂക്കവും കിട്ടും.
വാഴ കുലച്ച് പടല വിരിഞ്ഞു കഴിഞ്ഞ് കുടപ്പന്‍ ഒടിക്കുന്നതോടൊപ്പം ഉപ്പും ചാരവും യോജിപ്പിച്ച് ഒടിച്ച പാടില്‍ വച്ചു കെട്ടുക. കായ്കള്‍ക്ക് ദൃഢതയും മുഴുപ്പും കൂടും.
വാഴക്ക് അഞ്ചു മാസത്തിനുശേഷം ചെയ്യുന്ന വളപ്രയോഗം മൂലം ഒരു പടല കായ് പോലും കൂടുതലായി ഉണ്ടാവില്ല.
കന്നിന്റെ ചെരിവിന് എതിരായിട്ടാണ് വാഴയുടെ കുല വരിക. ചെരിവു ഭൂമിയില്‍ വാഴ കൃഷി ചെയ്യുമ്പോള്‍ കുല ഉയര്‍ന്ന ഭാഗത്തു കിട്ടാന്‍ കന്നിന്റെ ചെരിവ് താഴേക്ക് ആക്കണം
ഒരു തവണ ചീരക്കൃഷി ചെയ്ത ശേഷം വാഴക്കൃഷി നടത്തിയാല്‍ വാഴക്ക് കരുത്തും കുലയ്ക്കു തൂക്കവും കൂടും.
നേന്ത്രവാഴയും മരച്ചീനിയും ചേര്‍ന്ന സമ്മിശ്ര കൃഷി വളരെ ആദായകരമാണ്.
ഞാലിപ്പൂവന്‍, കൊടപ്പനില്ലാക്കുന്നന്‍, കര്‍പ്പൂരവള്ളി, കാഞ്ചികേല തുടങ്ങിയ വാഴയിനങ്ങള്‍ക്ക് വലിയ പരിധി വരെ കുറുനാമ്പ് പ്രതിരോധ ശക്തി ഉണ്ട്.
താഴെ വെള്ളവും മുകളില്‍ തീയും ഉണ്ടെങ്കില്‍ മാത്രമേ നല്ല വാഴക്കുലകള്‍ ലഭിക്കൂ.
രണ്ട് വര്‍ഷത്തിലേറെ ഒരേ സ്ഥലത്ത് കൃഷി ചെയ്യുന്ന പക്ഷം വളം ഇരട്ടിയാക്കണം.
ഒരേ കുഴിയില്‍ രണ്ടു വാഴ നടുന്ന രീതിയില്‍ കൂടുതല്‍ വിളവും ലാഭവും കിട്ടുന്നു.
വാഴയുടെ പനാമാ രോഗത്തിന് പഞ്ചഗവ്യം വളരെ ഫലപ്രദമാണ്.
വാഴക്കന്നും ടിഷ്യുകള്‍ച്ചര്‍ വാഴത്തൈയും ഒരേ സമയം നട്ടാല്‍ രണ്ടു മാസം കഴിയുമ്പോള്‍ വളര്‍ന്ന് ഒരേ പോലെ ആയിരിക്കും. അതിനു കാരണം ടിഷ്യുകള്‍ച്ചര്‍ വാഴയുടെ വളര്‍ച്ചയുടെ തോത് വാഴക്കന്നിന്റേതിനേക്കാള്‍ കൂടുതലാണ് എന്നുള്ളതാണ്.
വാഴക്കന്നുകളുടെ മാണത്തില്‍ ധാരാളം ആഹാരം ശേഖരിച്ചിട്ടുള്ളതു കൊണ്ട് അവയില്‍ നിന്നും വേരു പൊട്ടുന്നത് സാവധാനത്തിലാണ്. എന്നാല്‍ ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ക്ക് വേരുകളെ മാത്രം ആശ്രയിക്കേണ്ടിയിരുന്നതിനാല്‍ വേരുപടലം വേഗം വ്യാപിച്ച് വെള്ളവും പോഷക മൂല്യങ്ങളും വലിച്ചെടുത്തു തുടങ്ങുന്നു.
കടപ്പാട് : ലിജോ ജോസഫ് KTG അഡ്മിൻ
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
പട്ടികവർഗ വികസന വകുപ്പ് സുവർണ ജൂബിലി ആഘോഷം ഇവിടെ സ്റ്റാർ കുഞ്ചിപ്പെട്ടി അരി
തിരുവനന്തപുരം:പട്ടികവർഗ വികസന വകുപ്പ് സുവർണ ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്
ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...