ഫോട്ടോ : ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് എംഎൽഎ റോയി കെ പൗലോസ് മണിയാറൻകുടി ഗവൺമെൻറ് ഹൈസ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടന്നു .
ഇടുക്കി:ലോക പരിസ്ഥിതി ദിനാചാരണത്തിൻ്റെ ഭാഗമായി മണിയാറൻ കുടി ഗവഃ ഹയർ സെക്കണ്ടറി സ്‌കൂളിൽ പരിസ്ഥിതി ദിന പരിപാടികൾ നടന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തല തുടർന്ന് കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞയും ഏറ്റെടുത്തു .ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണ പരിപാടികൾ മണിയാറൻ കുടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്നു.പരിസ്ഥിതി ദിന പരിപാടികൾ എംഎൽഎ റോയി കെ പൗലോസ് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹാളിൽ നടന്ന യോഗത്തിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സാന്ദ്രമോൾ ജിന്നി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എപി ഉസ്മാൻ പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മോളി ടോമി കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ഫ്രാൻസിസ് അറക്കപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സോനാട്രീസാ ജോബി, അംഗങ്ങളായ സ്റ്റീഫൻ, ടെസി തങ്കച്ചൻ, ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ , സ്കൂൾ പ്രിൻസിപ്പൽ നീതു എം , ഹെഡ്മാസ്റ്റർ ഷൈജ മോൾ, എഡിയെ സുജിത പൊതു പ്രവർത്തകരായ നവാസ്, അനിൽ ആനിക്കനാട്ട് ,സിപി സലീം, ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത് സംസാരിച്ചു.തുടർന്ന് റോയി കെ പൗലോസ് എംഎൽഎ സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകളും നട്ടു.
You are the first !
പനങ്കുരുവിന് ന്യയ വില ലഭിക്കണം എന്ന് ഹൈറേഞ്ചിലെ കർഷകർ
ചെറുതോണി: ഹൈറേഞ്ചില്‍ കര്‍ഷകന് അധികവരുമാനമായി ...
ഓണക്കാലം ലക്ഷ്യമിട്ട് ബിവറേജ് എൽഡിക്ക് 50000 രൂപ പാരിതോഷികം വിജിലൻസ് നടപടി
തിരുവനന്തപുരം:ഇടുക്കി കൊച്ചറ ബിവറേജസ് ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
കുട്ടികളുടെ പ്രധാന മന്ത്രി ഇസബെൽ അന്നാ ടോമി കുട്ടികളുടെ പ്രസിഡൻ്റ് ഹന്ന തോമസ്
ചെറുതോണി :ജില്ലാ ശിശുക്ഷേമ സമിതിയും ജില്ലാ ...