June
Saturday
06
2026
മലങ്കര അണക്കെട്ടിൽ അടിഞ്ഞുകൂടിയ ചെളിയും മണലും അടിയന്തരമായി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു
Share

ചെറുതോണി:ഇടുക്കി മലങ്കര അണക്കെട്ടിൽ അടിഞ്ഞുകൂടിയ ചെളിയും മണലും അടിയന്തരമായി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡാമിലെ ഷട്ടറുകൾ തുറന്ന് വിട്ടപ്പോൾ അണക്കെട്ടിലെ ചെളിയും മണലും അപകടകരമായ രീതിയിലെത്തിയത് ദൃശ്യമായി.

മലങ്കര ഡാമിൻ്റെ ഇരുപത് അടിയോളം താഴ്ചയുണ്ടായിരുന്ന പല ഭാഗങ്ങളിലും ഇപ്പോൾ ആറടിയോളം മാത്രമാണ് ആഴമുള്ളത്. സംഭരണ ശേഷിയുടെ അൻപത് ശതമാനത്തിലേറെ ചെളിയും മണലും നിറഞ്ഞ അവസ്ഥയിലാണ്. കനത്ത മഴ പെയ്യുന്നതിന് മുൻപ് അണക്കെട്ടിലെ ചെളി മാറ്റിയില്ലെങ്കിൽ പ്രളയം അടക്കമുള്ള വലിയ പ്രതിസന്ധികൾ ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.വർഷങ്ങൾക്ക് മുമ്പ് ഇവിടെ നിന്നും ലോഡ് കണക്കിന് മണൽ വാരിയിരുന്നു. ഇത്തരത്തിൽ മണൽ വാരൽ പുനരാരംഭിച്ചാൽ ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിലുള്ള അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വരുമാനമാകുകുന്നും ചുണ്ടിക്കാണിക്കപ്പെടുന്നു.  ഇടുക്കി ജലവൈദ്യുതി പദ്ധതിയിൽ നിന്നും വൈദ്യുതോൽപ്പാദന ശേഷം വെള്ളം എത്തുന്നതിനാൽ വർഷം മുഴുവൻ ഡാം ജല സമൃദ്ധമാണ്. അതിനാൽ തന്നെ എത്രയും വേഗം ചെളി നീക്കം ചെയ്ത് ഡാമിൻ്റെ പൂർണ്ണ സംഭരണ ശേഷി പുനസ്ഥാപിക്കണമെന്നതാണ് ആവശ്യം

Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

You are the first !

imgs

പനങ്കുരുവിന് ന്യയ വില ലഭിക്കണം എന്ന് ഹൈറേഞ്ചിലെ കർഷകർ

ചെറുതോണി: ഹൈറേഞ്ചില്‍ കര്‍ഷകന് അധികവരുമാനമായി ...

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...

imgs

ഇടുക്കിയിൽ മിനി ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്

രാജാക്കാട് : ഇടുക്കി രാജാക്കാട്‌ കുത്തങ്കല്ലിന് ...

imgs

ഉടുമ്പൻചോലയിൽ ആയുർവേദ മെഡിക്കൽ കോളേജ് 220 കോടി രൂപയുടെ ഭരണാനുമതി

ഇടുക്കി ഉടുമ്പൻചോലയിൽ പുതിയ സർക്കാർ ആയുർവേദ ...