May
Sunday
31
2026
പതിനേഴ്കാരൻ പെരിയാറ്റിൽ മുങ്ങിമരിച്ചു
Share

ചെറുതോണി:  സഹോദരനോടൊപ്പം കുളിക്കാനെത്തിയ പതിനേഴ് കാരൻപെരിയാറ്റിൽ മുങ്ങിമരിച്ചു. കീരിത്തോട് പെരിയാർ വാലി പള്ളിക്കുടി സിറ്റിക്കടുത്തു താമസിക്കുന്ന കല്ലിങ്കൽ രാജപ്പൻ്റെ മകൻ രതീഷ് (17) ആണു മുങ്ങി മരിച്ചത്. ശനിയാഴ്ച്ച ഉച്ചയോടു കൂടി സഹോദരനോടൊപ്പം കുളിക്കാൻ വന്ന രതീഷ് കയത്തിൽപ്പെടുകയായിരുന്നു സഹോദരൻ്റെ നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികൾ  ഇടുക്കി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനാറാംകണ്ടം ഗവ:ഹയർ സെക്കൻഡറിസ്ക്കൂളിൽ പ്ലസ് വൺ പരീക്ഷയിൽ മികച്ചവിജയം നേടിയ രതീഷ് തിങ്കളാഴ്ച സ്‌ക്കൂളിൽ പോകാനുള്ളതയ്യാറെടുപ്പിലായിരുന്നു.രതീഷിന്റെ മൃതദേഹം നിലവിൽ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും മാതാവ് ലീലാമണി ,സഹോദരങ്ങൾ  രാജേഷ് , ദിവ്യ.

Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

You are the first !

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...

imgs

ഇടുക്കിയിൽ മിനി ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്

രാജാക്കാട് : ഇടുക്കി രാജാക്കാട്‌ കുത്തങ്കല്ലിന് ...

imgs

ഉടുമ്പൻചോലയിൽ ആയുർവേദ മെഡിക്കൽ കോളേജ് 220 കോടി രൂപയുടെ ഭരണാനുമതി

ഇടുക്കി ഉടുമ്പൻചോലയിൽ പുതിയ സർക്കാർ ആയുർവേദ ...