June
Wednesday
24
2026
നീതി മെഡിക്കല്‍ സ്റ്റോറിനെതിരായ നീക്കം രാഷ്ട്രീയപാപ്പരത്തം
Share

ചെറുതോണി:ആരോഗ്യ ഇന്‍ഷുറന്‍സില്‍  ഉള്‍പ്പെട്ട പാവപ്പെട്ട രോഗികള്‍ക്ക് രാത്രിയും പകലും  സൗജന്യമായി മരുന്നു വിതരണം ചെയ്യുന്ന  നീതി മെഡിക്കല്‍  സ്റ്റോറിനെതിരായ ജില്ലാ പഞ്ചായത്ത് മെമ്പറുടെ  നീക്കം രാഷ്ട്രീയപാപ്പരത്തമാണെന്ന്  സഹകരണ ആശുപത്രി  ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍  പറഞ്ഞു.  സര്‍ക്കാര്‍ ഉത്തരവിന്‍റെയും  മനുഷ്യാവകാശകമ്മീഷന്‍റെ പ്രത്യേക  ഉത്തരവിന്‍റെയും  ജില്ലാകളടര്‍  ചെയര്‍മാനായ ആശുപത്രി വികസന സമിതിയുടെയും   തീരുമാനപ്രകാരമാണ് നീതിമെഡിക്കല്‍ സ്റ്റോര്‍  മെഡിക്കല്‍കോളേജിനുളളില്‍ പ്രവര്‍ത്തിച്ചുവരുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുളളവര്‍ക്കുളള  സിഎച്ച്സിപി പദ്ധതി ഒരു വയസ്സുളളവരെയുളള ശിശുക്കള്‍ക്കും ഗര്‍ഭിണികള്‍ക്കുമുളള ജെഎസ്എസ്കെ പദ്ധതി എന്നിവയില്‍ ഉള്‍പ്പെട്ട  കിടപ്പുരോഗികള്‍ക്ക്  ആശുപത്രി  ഫാര്‍മസിയില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ നല്‍കുന്നതിന്  എംപാനല്‍ ചെയ്ത സ്ഥാപനമാണ്  നീതിമെഡിക്കല്‍ സ്റ്റോര്‍. ചെറുതോണിയിലെ എല്ലാ മെഡിക്കല്‍  സ്റ്റോറുകളും  വൈകിട്ട് 9 മണിയോടെ  അടയ്ക്കും  രാത്രിയിലെത്തുന്ന രോഗികള്‍ക്ക്  ഏക ആശ്രയമാണ് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന  നീതിമെഡിക്കല്‍ സ്റ്റോര്‍. ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഇതുവരെ മരുന്നുകള്‍ നല്കിയതിന്‍റെ  രണ്ടുവര്‍ഷത്തോളമുളള  പണം സര്‍ക്കാരില്‍ നിന്നും കിട്ടാനുണ്ട്. മരുന്നുകമ്പനികളില്‍ നിന്ന്  കടമെടുത്താണ് രാത്രിയും പകലും  മുടങ്ങാതെ  രോഗികള്‍ക്ക്  മരുന്നും ലാബ്ടെസ്റ്റുകളും  നടത്തിപ്പോരുന്നത്.  ആരോഗ്യ ഇന്‍ഷുറന്‍സില്‍ ആദ്യം കരാര്‍ എടുത്തിരുന്നത് വാഴത്തോപ്പ് സഹകരണ ബാങ്കിന്‍റെ നീതി മെഡിക്കല്‍ സ്റ്റോറായിരുന്നു. സര്‍ക്കാരില്‍ നിന്ന് പണം കിട്ടാന്‍ കാലതാമസം ഉണ്ടായതിനെ തുടര്‍ന്ന്  സഹകരണ ബാങ്ക് കരാറില്‍ നിന്ന് പിډാറി. രണ്ടാമത് കരാറെടുത്തത് മെഡിക്കല്‍ കോളേജിനുളളില്‍ തന്നെ പ്രവര്‍ത്തിച്ചുവരുന്ന സര്‍ക്കാര്‍ ഏജന്‍സിയായ കണ്‍സ്യൂമര്‍ഫെഡ്  ആയിരുന്നു. മരുന്ന് നല്‍കിയ 40 ലക്ഷം രൂപാ കിട്ടാതെ വന്നതോടെ കണ്‍സ്യൂമര്‍ഫെഡും പിന്‍മാറി. പിന്നീട്  ഡിസിസി ജനറല്‍ സെക്രട്ടറി എംഡി അര്‍ജുന്‍ പ്രസിഡന്‍റായി ചെറുതോണിയില്‍  പ്രവര്‍ത്തിക്കുന്ന ഗവ. എംപ്ലോയീസ് ആന്‍റ് പെന്‍ഷനേഴ്സ് സഹകരണ സംഘത്തിന്‍റെ   നീതി മെഡിക്കല്‍ സ്റ്റോര്‍  കരാര്‍ എടുത്ത് മരുന്നുകള്‍  നല്കി. സൗജന്യമായി നല്‍കിയ മരുന്നുകളുടെ ഒരു വര്‍ഷത്തെ  തുകകിട്ടാതെ വന്നതോടെ ഈ സംഘവും മരുന്ന് നല്‍കുന്നത് നിര്‍ത്തി. പിന്നീടുളള ടെണ്ടര്‍  ആരും എടുക്കുതെവന്നതിനാല്‍ റീടെണ്ടര്‍ ചെയ്തപ്പോള്‍ ഒരു സാമുഹ്യ ഉത്തരവാദിത്വം എന്ന നിലയിലാണ് ചെറുതോണിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സഹകരണ ആശുപത്രിയുടെ നീതിമെഡിക്കല്‍ സ്റ്റോര്‍  ഈ ടെണ്ടറില്‍ പങ്കെടുക്കുന്നത്.ടെണ്ടറില്‍ പങ്കെടുക്കാല്‍ മറ്റാരും തയ്യാറാകാതിരുന്നതിനാല്‍ ഏകടെണ്ടര്‍  എന്ന നിലയില്‍  സഹകരണ ആശുപത്രി  നീതി  മെഡിക്കല്‍   കരാര്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതമായി. ഇങ്ങനെ മരുന്നുകള്‍  നല്കി വരുന്നതിനിടെയാണ്  മനുഷ്യാവകാശകമ്മീഷന്‍ ഇടപെടുന്നത്.  ആശുപത്രിയിലെ കിടപ്പുരോഗികള്‍ പ്രത്യേകിച്ചും കൂട്ടിരുപ്പുകാര്‍ ഇല്ലാത്തവര്‍  ഒന്നരകിലോമീറ്റര്‍  ദൂരം നടന്ന്  ചെറുതോണിയില്‍  വന്ന് മരുന്ന് വാങ്ങുന്നത്  മനുഷ്യാവകാശലംഘനമാണ്  കണ്ടെത്തി  ആശപത്രിക്കുളളില്‍ തന്നെ കിടപ്പുരോഗികള്‍ക്ക് മരുന്ന് നല്കണമെന്ന് നിര്‍ദ്ധേശിച്ചു. ഈ സാഹചര്യത്തിലാണ് നീതി മെഡിക്കല്‍ സ്റ്റോര്‍ ആശുപത്രിക്കുളളില്‍ തന്നെ  പ്രവര്‍ത്തിക്കാന്‍ വികസന സമിതി അനുമതി നല്‍കിയത്.  റാമ്പിനടിയില്‍  അനുവദിച്ചുതന്ന  ഉപയോഗശൂന്യമായികിടന്ന സ്ഥലത്ത് സ്വന്തം ചിലവില്‍  ഫര്‍ണീഷിംഗ്  നടത്തി  വികസന സമിതിയുടെ വ്യവസ്ഥകള്‍  അംഗീകരിച്ച് വാടകയും നല്‍കിയാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഒരു ദിവസം പോലും അടച്ചിട്ടിട്ടില്ല. 24 മണിക്കൂറും സേവനം നല്‍കിവരുന്നു. സര്‍ക്കാരില്‍ നിന്നും പണം കിട്ടാതിരുന്നിട്ടും സേവനം മുടക്കിയിട്ടുമില്ല. 8 പെണ്‍കുട്ടികളിവിടെ ജോലി ചെയ്തുവരുന്നു. ചെറുതോണിയിലുളള ഏക നീതിലാബ്  സഹകരണ ആശുപത്രിയുടേതാണ്. ഈ സാഹചര്യത്തിലാണ് സൗജന്യമായി ആരോഗ്യ ഇന്‍ഷുറന്‍സിനും ആശുപത്രി ലാബില്‍ ഇല്ലാത്ത ടെസ്റ്റുകള്‍  കുറഞ്ഞനിരക്കില്‍  രോഗികള്‍ക്ക് നല്‍കുന്നതിനുമാണ് ലബോറട്ടറിക്കും  വാടകനിരക്കില്‍ അനുമതി ലഭിച്ചത്. വസ്തുതകള്‍ ഇതായിരിക്കെയാണ് അന്ധമായ രാഷ്ട്രീയ വിരോധം മൂലം   ജില്ലാ പഞ്ചായത്ത് മെമ്പര്‍ നീതിമെഡിക്കല്‍  സ്റ്റോറിനും ലാബിനുമെതിരെ നീങ്ങുന്നത്. മെഡിക്കല്‍ കോളേജിനുളളില്‍ സ്വകാര്യസ്ഥാപനത്തിന് അനുമതി നല്‍കിയെന്ന് വ്യാജപ്രചരണവും അഴിച്ചുവിടുകയാണ്. 18 വര്‍ഷമായ ഹൈറേഞ്ചിന്‍റെ  ആതുര ശുശ്രൂഷാരംഗത്ത് സുസ്ത്യര്‍ഹമായ സേവനം ചെയ്തുവരുന്ന സഹകരണ സ്ഥാപനമാണ് സഹകരണ ആശുപത്രി. സ്വകാര്യ മെഡിക്കല്‍ സ്റ്റോര്‍ മുതലാളിമാരുടെയും ലാബ് ഉടമകളുടേയും പിണിയാളായിനിന്ന് സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഭാരവാഹികള്‍ പറഞ്ഞു.   പ്രസിഡന്‍റ് കെയു വിനു മാനേജിംഗ് ഡയറക്ടര്‍  സജിതടത്തില്‍ എന്നിവര്‍ പങ്കെടുത്തു.

Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

You are the first !

imgs

പനങ്കുരുവിന് ന്യയ വില ലഭിക്കണം എന്ന് ഹൈറേഞ്ചിലെ കർഷകർ

ചെറുതോണി: ഹൈറേഞ്ചില്‍ കര്‍ഷകന് അധികവരുമാനമായി ...

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...

imgs

ഇടുക്കിയിൽ മിനി ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്

രാജാക്കാട് : ഇടുക്കി രാജാക്കാട്‌ കുത്തങ്കല്ലിന് ...

imgs

ഉടുമ്പൻചോലയിൽ ആയുർവേദ മെഡിക്കൽ കോളേജ് 220 കോടി രൂപയുടെ ഭരണാനുമതി

ഇടുക്കി ഉടുമ്പൻചോലയിൽ പുതിയ സർക്കാർ ആയുർവേദ ...