June
Saturday
06
2026
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണ പരിപാടികൾ മണിയാറൻ കുടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്നു.
ഫോട്ടോ : ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് എംഎൽഎ റോയി കെ പൗലോസ് മണിയാറൻകുടി ഗവൺമെൻറ് ഹൈസ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടന്നു .
Share

ഇടുക്കി:ലോക പരിസ്ഥിതി ദിനാചാരണത്തിൻ്റെ ഭാഗമായി മണിയാറൻ കുടി ഗവഃ ഹയർ സെക്കണ്ടറി സ്‌കൂളിൽ പരിസ്ഥിതി ദിന പരിപാടികൾ നടന്നു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തല തുടർന്ന് കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞയും ഏറ്റെടുത്തു .ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണ പരിപാടികൾ മണിയാറൻ കുടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്നു.പരിസ്ഥിതി ദിന പരിപാടികൾ എംഎൽഎ റോയി കെ പൗലോസ് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹാളിൽ നടന്ന യോഗത്തിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സാന്ദ്രമോൾ ജിന്നി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എപി ഉസ്മാൻ പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മോളി ടോമി കുട്ടികൾക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ഫ്രാൻസിസ് അറക്കപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സോനാട്രീസാ ജോബി, അംഗങ്ങളായ സ്റ്റീഫൻ, ടെസി തങ്കച്ചൻ, ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ , സ്കൂൾ പ്രിൻസിപ്പൽ നീതു എം , ഹെഡ്മാസ്റ്റർ ഷൈജ മോൾ, എഡിയെ സുജിത പൊതു പ്രവർത്തകരായ നവാസ്, അനിൽ ആനിക്കനാട്ട് ,സിപി സലീം, ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത് സംസാരിച്ചു.തുടർന്ന് റോയി കെ പൗലോസ് എംഎൽഎ സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകളും നട്ടു.

Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

You are the first !

imgs

പനങ്കുരുവിന് ന്യയ വില ലഭിക്കണം എന്ന് ഹൈറേഞ്ചിലെ കർഷകർ

ചെറുതോണി: ഹൈറേഞ്ചില്‍ കര്‍ഷകന് അധികവരുമാനമായി ...

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...

imgs

ഇടുക്കിയിലെത്തിയത് 20 ലക്ഷത്തോളം സഞ്ചാരികൾ

ഇടുക്കി തുടരെ പ്രതികൂല കാലാവസ്ഥയുണ്ടായിട്ടും ...

imgs

ലഹരി വിരുദ്ധ ക്ലാസ് നടത്തി

കാഞ്ഞിരപ്പള്ളി ലീഗൽ സർവീസ് സൊസൈറ്റിയുടെ ...