May
Tuesday
26
2026
ഇന്ധന വില വർദ്ധനവിനെതിരെ സി പി ഐ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം
Share

ചെറുതോണി:ഇന്ധന വില വർദ്ധനവിനെതിരെ സി പി ഐ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് പൈനാവിൽ നടത്തിയ ധർണ്ണ സി പി ഐ ദേശീയ കൗൺസിൽ അംഗം ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ഇന്ധന വില വർദ്ധനവിനെ തുടർന്ന് 

നിത്യോപയോഗ സാധനങ്ങളുടെ വില വൻ തോതിൽ വർദ്ധിക്കുകയും ജനജീവിതം ദുസ്സഹമാകുകയും ചെയ്തിട്ടും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിസ്സംഗത പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എണ്ണ കമ്പനികൾക്ക് വൻ തോതിലുള്ള ലാഭത്തിന് കേന്ദ്ര സർക്കാർ കൂട്ട് നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മേൽ ചുമത്തുന്ന നികുതിയിൽ ഇളവ് നൽകി ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ സെക്രട്ടറി കെ സലിം കുമാർ അദ്ധ്യക്ഷനായിരുന്നു. വി ആർ ശശി, എം കെ പ്രിയൻ ജോസ് ഫിലിപ്പ്, സി യു ജോയി, ജയാ മധു, വി കെ ധനപാലൻ, ടി ഗണേശൻ , ടി ആർ ബിനു എന്നിവർ പ്രസംഗിച്ചു.

Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

You are the first !

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...