ചെറുതോണി : കൊച്ചി ധനുഷ്‌കോടി ദേശിയ പാതയുടെ ഭാഗമായ നേര്യമംഗലം വാളറ റോഡ് നിർമ്മാണം കോടതി വ്യവഹാരങ്ങളിൽ എത്തിച്ചതിന് പിന്നിൽ ഉള്ള കോൺഗ്രസ് ബി ജെ പി അവിശുദ്ധ ബന്ധം അന്വേഷിക്കണമെന്ന് എൽ ഡി എഫ് ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു .നേര്യമംഗലം മുതൽ വാളറ വരെ ഉള്ള 14.5 കിലോമീറ്റർ ദൂരം വനം ആണോ അല്ലയോ എന്നുള്ള തർക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കം ഉണ്ട്.കേരള രൂപീകരണത്തിന് മുൻപ് തന്നെ ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്ന ആലുവ മൂന്നാർ റോഡിന്റെ ഭൂമി സംബന്ധിച്ച തർക്കം വരികയും 1932 ൽ രാജ ഭരണ കാലത്ത് പൊതുമരാമത്ത് വകുപ്പ് പ്രസ്തുത ഭാഗത്ത് 50അടി വീതം വീതിയിൽ 100 അടി വീതിയുള്ള ഭൂമിയിൽ ദേശിയ പാത നിർമ്മാണത്തിന് ഉപയോഗിക്കാവുന്നതാണെന്ന് ഉത്തരവ് ഇറക്കിയിട്ടുണ്ട്.2016 മുതൽ ദേശിയ പാത വീതി കൂട്ടി നിർമ്മിച്ചിട്ടുള്ളതും ആ ഘട്ടത്തിൽ വനം വകുപ്പ് ഉയർത്തിയ എതിർപ്പ് സർക്കാർ മുൻ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ തള്ളി കളഞ്ഞിട്ടുള്ളതുമാണ് .നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് പോകവേ പരിസ്ഥിതി പ്രവർത്തകനും ബി.ജെ.പി നേതാവും ആയ എം എൻ ജയചന്ദ്രൻ ഹൈകോടതിയിൽ റിവ്യൂ ഹർജി നൽകിയതാണ് നിർമ്മാണ തടസങ്ങൾക്ക് കാരണമായത് . നേര്യമംഗലം വാളറ ഭാഗം റവന്യൂ ഭൂമിയാണെന്ന് സർക്കാർ അസന്നിക്തമായി വ്യക്തമാക്കിയിട്ടുണ്ട്.. ഹൈകോടതിയിൽ ആദ്യം സമർപ്പിച്ച സത്യവാങ്ഗ്മൂലം വനം വകുപ്പിന്റെ നിർദേശപ്രകാരം മാത്രമാണ്..വിവിധ വകുപ്പുകൾ ഒരുമിച്ച് വരുന്ന സാഹചര്യം ഉള്ളതിനാൽ ചീഫ് സെക്രട്ടറി തന്നെ സത്യവാങ്മൂലം നൽകണമെന്ന് അറിയിച്ച് ഹൈകോടതി കേസ് മാറ്റുകയും ചെയ്തു ..ഭൂമിയുടെ ഉടമസ്ഥ അവകാശം സംബന്ധിച്ച സർക്കാരിന്റെ നിലപാടുകൾ മുഖ്യമന്ത്രിയുടെ നിർദേശാനുസരണം അഡ്വ ജനറലും ചീഫ് സെക്രട്ടറിയും തമ്മിൽ ചർച്ച ചെയ്യുകയും അടുത്ത മാസം ഒൻപതിന് ഹൈ കോടതി കേസ് പരിഗണിക്കുന്ന ദിവസം സത്യവാങ്മൂലം നൽകുകയും ചെയ്യുമെന്നിരിക്കെ ജനങ്ങൾക്ക് ഇടയിൽ തെറ്റിദ്ധാരണ പര ത്തുന്നതിന് മാത്രം ആയിട്ടുള്ള സമരം മാത്രമാണ് ഇപ്പോൾ നടക്കുന്നത് . വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ മുതൽ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഇടുക്കിയിൽ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിനും ബന്ധപ്പെട്ട വകുപ്പുകളുടെ മീറ്റിംഗുകൾ വിളിച്ച് ചേർക്കുകയും പ്രശ്ന പരിഹാരത്തിനും റോഡ് നിർമ്മാണം സുഗമമായി പൂർത്തിയാക്കുന്നതിനും അനുകൂലമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.റോഡ് നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങൾ അനുകൂലമായ സാഹചര്യത്തിൽ എൽ ഡി എഫ് നേതാക്കൾ നടത്തിയ ഇടപെടലുകൾ കുറച്ച് കാണിക്കുന്നതിനും വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സർക്കാർ നടപടികൾ ജനങ്ങൾക്ക് എതിരാണെന്ന് വ്യാജ പ്രചാരണങ്ങൾ നടത്തുന്നതിനുള്ള ശ്രമമാണ് ഇവർ നടത്തുന്നത് .
സുഗമമായ നിർമ്മാണ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതിനു ഒരു വിഭാഗം മനഃപൂർവം കോടതിയെ സമീപിക്കുകയും യഥാർത്ഥ വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന് മറ്റൊരു വിഭാഗം സമരം നടത്തുകയും ചെയ്യുന്നത് ബി ജെ പി കോൺഗ്രസ് കൂട്ട് കെട്ടിന്റെ ഭാഗം ആണ്.. മന്തി റോഷി അഗസ്റ്റിനെതിരെ സമരം നടത്താമെന്നത്. അവിശുദ്ധ മുന്നണിയുടെ വ്യാമോഹം മാത്രമാണ്.ഭു നിയമ ഭേദഗദി. ചട്ട രൂപീകരണം. ഉൾപ്പടെ ജില്ലയുടെ അഴിയാകുരു ക്കുകൾ ഒന്നൊന്നയ് മാറ്റിയെടുക്കാൻ മുന്നിൽ നിന്നു പ്രവർത്തിച്ച മന്ത്രി റോഷി അഗസ്റ്റിനെതീരെ രാഷ്‌ടീയ സമരവുമായി വന്നാൽ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും എൽ ഡി എഫ് ജില്ലാ നേതാക്കൾ വെക്തമാക്കി. ഇടുക്കിയിൽ ചേർന്ന എൽ ഡി എഫ് യോഗത്തിൽ കൺവീനർ കെ സലിംകുമാർ അദ്യഷത വഹിച്ചു. എൽ ഡി എഫ് നേതാക്കൾ ആയ സി വി വര്ഗീസ് കെ കെ ശിവരാമൻ ജോസ് പാലത്തിനാൽ അനിൽ കൂവപ്ലക്കൽ കെ എൻ റോയ് പോൾസൺ മാത്യു കോയ അമ്പാട്ട് സി എസ് രാജേന്ദ്രൻ,സിബി മൂലെപറമ്പിൽ എന്നിവർ പ്രസംഗിച്ചു
You are the first !
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
ചെല്ലാർകോവിൽ മയിലാടുംപാറയിൽ നന്നങ്ങാടികളുടെ വിപുലശേഖരം കണ്ടെത്തി
ഇടുക്കി:ചെല്ലാർകോവിൽ മയിലാടുംപാറയിൽ ...
ഉടുമ്പൻചോലയിൽ ആയുർവേദ മെഡിക്കൽ കോളേജ് 220 കോടി രൂപയുടെ ഭരണാനുമതി
ഇടുക്കി ഉടുമ്പൻചോലയിൽ പുതിയ സർക്കാർ ആയുർവേദ ...
പിഡബ്ള്യു ഡി അവഗണിച്ചു ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിലെ കാട് നാട്ടുകാർ വെട്ടിമാറ്റി
ചെറുതോണി : ചാലിസിറ്റി വെട്ടിക്കാമറ്റം റോഡിൻ്റെ ...
മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്
ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...