May
Sunday
31
2026
ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ വൻതിരക്ക്.
Share

ചെറുതോണി:വാഗമണ്‍ മൊട്ടക്കുന്നില്‍ പട്ടം പറത്തിയും ഇളം കാറ്റേറ്റ് കൈപിടിച്ച് നടന്നും, മൂന്നാറിന്റെ കുളിരില്‍ അലിഞ്ഞും സഞ്ചാരികള്‍ അവധിക്കാലം ആഘോഷമാക്കുകയാണ്. എല്ലാ വര്‍ഷത്തെയും പോലെ മധ്യവേനലവധി വിദേശികളും, സ്വദേശികളും ഉൾപ്പെടെ നാട് ആഘോഷിക്കുന്നത് ഇടുക്കിയില്‍ തന്നെ. വേനല്‍ച്ചൂട് കടുത്തതോടെ ഏക ആശ്വാസം ഇടുക്കിയുടെ മലമടക്കുകളാണെന്ന ചിന്തയും ഇതിന് പിന്നിലുണ്ട്. ഏപ്രിലിലും മെയില്‍ ഇതുവരെയും ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ജനങ്ങളുടെ പ്രവാഹമാണ്.

ഏപ്രില്‍ ഒന്നുമുതല്‍ മെയ് 10 വരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,53,064 സഞ്ചാരികളാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയത്. ഏപ്രിലില്‍ 3,50,321 പേരും മെയില്‍ ഇതുവരെ 2,70781 പേരും. മെയ് അവസാനിക്കുമ്പോഴേക്കും മുന്‍ മാസത്തക്കാള്‍ ഇരട്ടിയിലേറെ പേര്‍ വിനോദസഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ. അവധിക്കാലം അവസാനിക്കാറായതോടെ ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മൂന്നാറിലും വാഗമണ്ണിലും വാഹനങ്ങള്‍ ഏറെനേരം ഗതാഗത കുരുക്കില്‍ പെടുന്നത് പതിവായി. ചിലര്‍ എല്ലായിടങ്ങളിലും പോകാതെ മടങ്ങുന്നതും കാണാം.  ദിവസവും പതിനായിരങ്ങളാണ് ജില്ലയിലെത്തിയത്. ശനിയും ഞായറുമാണ് അവധി ദിനങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികൾ എത്തുന്നത്. 


മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് ഇക്കുറി സഞ്ചാരികളുടെ ഫേവറേറ്റ്. 1,65000 പേരാണ് ഏപ്രി‍ല്‍ ഒന്നുമുതൽ ഇതുവരെ എത്തിയത്. 1500ലധികം പൂച്ചെടികളുടെ ശേഖരമാണ് ഇവിടെ സജ്ജീകരിച്ചിരുന്നത്. മൂന്നാര്‍ പുഷ്‍‍പമേളയുടെ വേദിയും ബൊട്ടാണിക്കല്‍ ഗാര്‍ഡനായിരുന്നു. ഇതും സഞ്ചാരികളെ ആകര്‍ഷിച്ചു. വാഗമണ്‍ മൊട്ടക്കുന്നാണ് കൂടുതല്‍ പേരെത്തിയ അടുത്തയിടം. 1,50000 പേര്‍. സാഹസിക പാര്‍ക്കിലും അത്ര തന്നെ സഞ്ചാരികളെത്തി. സാഹസികത ഇഷ്‍പ്പെടുന്നവരെ കാത്ത് നിരവധി വിനോദോപാധികളാണ് ഇവിടെയുള്ളത്. അരുവിക്കുഴി, എസ്‍എന്‍ പുരം, മാട്ടുപ്പെട്ടി, രാമക്കല്‍മേട്, പാഞ്ചാലിമേട്, ഹില്‍വ്യൂ പാര്‍ക്ക്, ആമപ്പാറ എന്നിങ്ങനെ മിക്ക ടൂറിസം കേന്ദ്രങ്ങളിലും സഞ്ചാരികളുടെ വൻ തിരക്കാണ് ഇപോഴും. 

മധ്യവേനലവധി ആഘോഷിക്കാൻ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ വൻ ഒഴുക്ക് ഡി റ്റി പി സിക്ക് വൻ സാമ്പത്തിക നേട്ടമാണ് നല്കുന്നത്. ഒന്നര മാസത്തിനിടെ അഞ്ചര ലക്ഷത്തിലധികം പേർ ജില്ല സന്ദർശിച്ചു. അവധിക്കാലം അവസാനിക്കാറായതോടെ മൂന്നാറും വാഗമണ്ണും ഉൾപ്പെടെ ഇടുക്കിയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്

വാഗമൺ മൊട്ടക്കുന്നിൽ പട്ടം പറത്തിയും, ഇളം കാറ്റേറ്റ് കൈപിടിച്ച് നടന്നും, മൂന്നാറിന്റെ കുളിരിൽ അലിഞ്ഞും സഞ്ചാരികൾ അവധിക്കാലം അടിച്ചുപൊളിക്കുകയാണ്. എല്ലാ വർഷത്തെയും പോലെ ഇക്കുറിയും മധ്യവേനലവധി ആഘോഷിക്കാൻ സഞ്ചാരികൾ തെരഞ്ഞെടുത്തത് ഇടുക്കിയെത്തന്നെ. കടുത്ത വേനൽച്ചൂടിൽ നിന്ന് ഏക ആശ്വാസം ഇടുക്കിയുടെ തണുപ്പും പച്ചപ്പുമാണെന്ന ചിന്ത സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു. ഡി.ടി.പി.സിയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഏപ്രിലിൽ 3,50,321 പേരും, മെയ് പകുതിയാകുമ്പോഴേക്കും 2,70,781 പേരും ജില്ലയിലെത്തിക്കഴിഞ്ഞു. മെയ് അവസാന വാരത്തോടെ ഇത് മുൻ മാസത്തേക്കാൾ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. അവധി ദിനങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ പതിനായിരങ്ങളാണ് ഇടുക്കിയിലേക്ക് ചുരം കയറുന്നത്.

തിരക്ക് വർദ്ധിച്ചതോടെ മൂന്നാറിലും വാഗമണ്ണിലും മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് പതിവായിട്ടുണ്ട്. ഇതേത്തുടർന്ന് പലർക്കും ലക്ഷ്യസ്ഥാനങ്ങളിൽ എത്താതെ മടങ്ങേണ്ടി വരുന്ന സാഹചര്യവുമുണ്ട്. ഇക്കുറി സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറിയത് മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനാണ്. ഏപ്രിൽ ഒന്നു മുതൽ ഇതുവരെ 1,65,000 പേരാണ് ഇവിടെ സന്ദർശനം നടത്തിയത്. 1500-ലധികം പൂച്ചെടികളുടെ ശേഖരവും മൂന്നാർ പുഷ്പമേളയും ഇവിടേക്ക് ജനങ്ങളെ ആകർഷിച്ചു. 


മൂന്നാറിനും വാഗമണ്ണിനും തേക്കടിക്കും പുറമേ  അരുവിക്കുഴി, എസ്.എൻ പുരം, മാട്ടുപ്പെട്ടി, രാമക്കൽമേട്, പാഞ്ചാലിമേട്, ഹിൽവ്യൂ പാർക്ക്, ആമപ്പാറ തുടങ്ങിയ ജില്ലയിലെ ഭൂരിഭാഗം ടൂറിസം കേന്ദ്രങ്ങളിലും ഇപ്പോഴും സഞ്ചാരികളുടെ വൻ തിരക്ക് തുടരുകയാണ്.

Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

You are the first !

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...