June
Sunday
21
2026
അക്ഷര പെരുവഴിയിലെ ഏകാന്തപഥികൻ പ്രകാശനം ചെയ്തു
Share

ചെറുതോണി:ഇടുക്കിയിലെ ആയിരക്കണക്കിനാളുകൾക്ക് അക്ഷരവെളിച്ചം പകരുകയും, വായനാലോകത്തേക്ക് കൊണ്ടുവരികയും ചെയ്ത എഴുത്തുകാരനും സാംസ്ക്കാരിക പ്രവർത്തകനുമായ സത്യൻ കോനാട്ടിനെ വായനദിനത്തിൽ ആദരിച്ചു. ചെറുതോണി പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ സത്യനെക്കുറിച്ച് 110 പേർ എഴുതിയ അക്ഷര പെരുവഴിയിലെ ഏകാന്തപഥികൻ എന്ന പുസ്തകം ഇടുക്കി എ ഡി എം മിനി കെ ജോൺ മുതിർന്ന മാധ്യമ പ്രവർത്തകൻ ധനപാലൻ മങ്കുവക്ക് കൈമാറി പ്രകാശനം ചെയ്തു. . സ്വരം സാംസ്ക്കാരിക വേദി ചെയർമാൻ പി എൽ നിസാമുദ്ദീൻ സ്വാഗതം പറഞ്ഞു. ഇടുക്കി ബ്ളോക്ക് പഞ്ചായത്ത് അംഗം നിള ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാസ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ഫ്രാൻസീസ് അറക്കപ്പറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി, ചെറുതോണി പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് ഔസേപ്പച്ചൻ ഇടക്കുളത്തിൽ , ഡോ: റോസക്കുട്ടി അബ്രാഹം, കെ ആർ ജനാർദ്ദനൻ സാർ, ജോസ്‌ കുഴികണ്ടം, സാജൻ കുന്നേൽ, എൻ ജെ വർഗ്ഗീസ്, ഡിറ്റാജ് ഇടുക്കി, സജി എം കൃഷ്ണൻ, ബെന്നി സെബാസ്റ്റ്യൻ, ബിജു മാത്യു വേമ്പേനി, കെ പി സണ്ണി കുത്തനാപിള്ളിൽ,കെ. ഡി മണിയൻ, സെബാസ്റ്റ്യൻ തേനാശ്ശേരി, വർഗ്ഗീസ് വെട്ടിയാങ്കൽ ,കെ എം ജലാലുദ്ദീൻ,ജോർജ് ജോസഫ്, ലിജോ ശശിധരൻ എന്നിവർ പങ്കെടുത്തു

Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.

You are the first !

imgs

പനങ്കുരുവിന് ന്യയ വില ലഭിക്കണം എന്ന് ഹൈറേഞ്ചിലെ കർഷകർ

ചെറുതോണി: ഹൈറേഞ്ചില്‍ കര്‍ഷകന് അധികവരുമാനമായി ...

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...