November
Monday
03
2025
ജില്ലാ സീനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 27 മുതൽ 28 വരെ മൂലമറ്റം സെന്റ്. ജോസഫ് അക്കാദമിയിൽ
Share

ജില്ലാ സീനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 27 മുതൽ 28 വരെ മൂലമറ്റം സെന്റ്. ജോസഫ് അക്കാദമിയിൽ 

ഇടുക്കി ജില്ലാ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻറെ ആഭിമുഖ്യത്തിൽ  ഇടുക്കി ജില്ല സീനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് 2025 സെപ്റ്റംബർ 27, 28 തീയതികളിൽ മൂലമറ്റം സെന്റ്. ജോസഫ് അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കും. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുപതോളം അഫിലിയേറ്റഡ് ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 200 ഓളം കളിക്കാർ ഈ ഔദ്യോഗിക ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. 2025 ഒക്ടോബർ 7 മുതൽ 12 വരെ കുന്നംകുളത്ത് വെച്ച് കേരള ബാസ്ക്കറ്റ്ബോൾ അസോസിയേഷൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇടുക്കി ജില്ല പുരുഷ - വനിതാ ടീമുകളെ ഈ ചാമ്പ്യൻഷിപ്പിലെ പ്രകടനമികവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും. ക്ലബുകളുടെ ഭാഗമായി ജില്ലാ ചാമ്പ്യൻഷിപ്പിൽ കളിക്കാൻ പറ്റാത്ത ജില്ലയിൽ നിന്നുള്ള കളിക്കാർക്ക് വേണ്ടിയുള്ള ഓപ്പൺ സെലക്ഷൻ ട്രയൽസ് സെപ്റ്റംബർ 28 രാവിലെ 10 മണിയ്ക്ക് നടത്തപ്പെടും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ക്ലബ്ബുകൾ തങ്ങളുടെ രജിസ്ട്രേഷൻ സെപ്റ്റംബർ 25 നു മുൻപ് മുൻകൂറായി പൂർത്തിയാക്കണം. ജില്ലാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കളിക്കാർ കളിക്കുന്നതിനുള്ള കിറ്റും ക്ലബ്ബിൽ നിന്നുള്ള സാക്ഷ്യപത്രവും ആധാർ കാർഡുമായി 2025 സെപ്റ്റംബർ 27 രാവിലെ 8 മണിക്ക് മൂലമറ്റം സെന്റ്. ജോസഫ് അക്കാദമിയിൽ എത്തിച്ചേരണമെന്ന് ഇടുക്കി ജില്ലാ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ സെക്രട്ടറി അശ്വിൻ ബിനു അറിയിച്ചു. ടീമുകളുടെയും കളിക്കാരുടെയും രജിസ്ട്രേഷന് വേണ്ടി മുൻകൂറായി ബന്ധപ്പെടേണ്ട നമ്പർ: Aswin Binu : +91 9207451590, +91 6282174362

Subscribe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.
  21 September 2025
ഇടുക്കി ജില്ലാ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ല സീനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് 2025 സെപ്റ്റംബർ 27, 28 തീയതികളിൽ മൂലമറ്റം സെന്റ്. ജോസഫ് അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കും.
 Vinod Upputhodu     vinod1377@hotmail.com
imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

ഉപ്പുതോട് ജീവാ ലൈബ്രറി പ്രവർത്തകരുടെ സേവനവാരാചരണം

ചെറുതോണി : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ...

imgs

ഇടുക്കി ജില്ല സ്പോർട്സ് കൗൺസിലിന്റെ കായികനിധി രൂപീകരണം

ഇടുക്കി ജില്ല സ്പോർട്സ് കൗൺസിലിന്റെ കായികനിധി ...

imgs

സിഐടിയു തങ്കമണി യൂണിറ്റ് കുടുംബ സംഗമം

തങ്കമണി :ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു തങ്കമണി ...

imgs

മണിയാറൻകുടി കൈതപ്പാറ ഉടുമ്പന്നൂർ റോഡ് യാഥാർഥ്യത്തിലേക്ക്

ഇടുക്കി മണിയാറൻകുടിയിൽ നിന്നും ആരംഭിച്ച് കോതമംഗലം ...