September
Tuesday
16
2025
മംഗപ്പാറകുടി ആദിവാസി കോളനിയിലെ 6 കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ല: നടപടി

ഇടുക്കി∙ മംഗപ്പാറകുടിയിലെ വനമേഖലയിലുള്ള ആദിവാസി കോളനിയിൽ 6 കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന പരാതിയിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കലക്ടർക്ക് നിർദേശം നൽകി.

ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ജില്ലാ വുമൺ ആന്റ് ചൈൽഡ് ഡവലപ്മെന്റ് ഓഫീസർ, ജില്ലാ പഞ്ചായത്ത്-ബ്ലോക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, പട്ടികവർഗ വികസന ഓഫീസർ എന്നിവരുടെ യോഗം ജില്ലാ കലക്ടർ വിളിക്കണമെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. വിദ്യാഭ്യാസാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം നൽകാനുള്ള നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടർ നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. അഞ്ചിനും ആറിനുമിടയിൽ പ്രായമുള്ള കുട്ടികൾക്കാണ് വിദ്യാഭ്യാസം നിഷേധിക്കുന്നത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

side top
Support Silex Digital Technologies | Copyright © 2015 IdLiveHub. · Privacy · Terms

Back to top