September
Tuesday
16
2025
വിട പറഞ്ഞത് ആദ്യകാലകുടിയേറ്റ കർഷകരിലെ അവസാനത്തെ കണ്ണികളിലൊരാൾ

ചെറുതോണി ഹൈറേഞ്ചിൻ്റെയും നാരകക്കാനത്തിന്റെയും വികസനത്തിനു നിർണായകപങ്കു വഹിച്ച പീടികയിൽ ജോസഫ് എന്ന കുഞ്ഞുകുട്ടിച്ചേട്ടൻ ഓർമ്മയായി

വിട പറയുന്നത് ഹൈറേഞ്ചിൽ ആദ്യകാലത്തുനടന്ന കുടിയേറ്റത്തിന്റെ അവസാനത്തെ കണ്ണികളിലൊരാളാണ് , 97 -ാം വയസിലും പാട്ടുപാടിയും. പോയ കാലത്തിൻ്റെ ഓർമ്മകൾ പങ്കു വയ്ച്ചും ജീവിതം സന്തോഷമാക്കി ,അദ്ദേഹ൦ അനുഭങ്ങളുടെ ഭണ്ഡാരം തുറന്നുവയ്ക്കുമ്പോൾ പുതിയ തലമുറശ്രദ്ധയോടെ കേട്ടിരിക്കും ഇടുക്കിയുടെയും കുടിയേറ്റത്തിന്റെയും കടുത്ത ജീവിത യാതനകളുടെയും അതിജീവനത്തിന്റെയും അനുഭവകഥകളാണ് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പുറത്തേക്കു വന്നിരുന്നതു 97 വയസു പിന്നിട്ട കുഞ്ഞുകുട്ടിച്ചേട്ടൻ ഇടുക്കി നരകകാനത്തെ ആദ്യ കുടിയേറ്റക്കാരനാണ്. 1958 ൽ നരകകാനത്തു കുഞ്ഞുകുട്ടിച്ചേട്ടനും നാലുപേരടങ്ങുന്ന സംഘവും എത്തുമ്പോൾ അവിടെ നിറയെ ആനകളും ഇടതൂർന്ന വനവും മാത്രമായിരുന്നു ,അവർ ഏകദേശം 200 ഏക്കറോളം സ്ഥലം വെട്ടിയെടുത്തു അന്നത്തെ കുടിയേറ്റത്തിന്റെ അതിരുകൾ എന്നുപറയുന്നത് വെട്ടിയെടുക്കുന്ന സ്ഥലത്തിന്റെ ചുറ്റും നിൽക്കുന്ന മരങ്ങളുടെ തൊലി ചെത്തി അതിനുള്ളിലിൽ വരുന്ന സ്ഥലം വെട്ടിയെടുക്കുന്ന ആളിന്റെ ഉടമസ്ഥതിയിലാണ് എന്നതായിരുന്നു .ഇവർ വെട്ടിയെടുത്ത സ്ഥലത്തു കൃഷി ഇറക്കിയെങ്കിലും ആനകൾ അതെല്ലാം നശിപ്പിച്ചു തുടർന്ന് മൂന്നു വർഷം കൃഷി നടത്തിയെങ്കിലും വിളവെടുക്കാൻ കാട്ടു മൃഗങ്ങൾ സമ്മതിച്ചില്ല .പിന്നീട് സ്ഥലം പുറകെ വന്ന കുടിയേറ്റക്കാർക്ക് പണം മേടിച്ചും വെറുതെയും നൽകി അതിനെ തുടർന്ന് കൂടുതൽ ആൾപാർപ്പ് ഉണ്ടായപ്പോൾ കൃഷി നശിപ്പിക്കാതെ മൃഗങ്ങളെ ഓടിക്കാൻ കഴിഞ്ഞു .നാരകാനത്തു കുടിയേറുന്നതിനുമുൻപ് ഉപ്പുതോട്ടിലും ,മരിയാപുരത്തും കുടിയേറാൻ നോക്കിയെങ്കിലും അവിടെ ആളുകൾ സ്ഥലം കൈവശപ്പെടുത്തിയതുകൊണ്ടു കഴിഞ്ഞില്ല അതുകൊണ്ടാണ് അന്ന് കുടിയേറ്റം നടക്കാത്ത നാരകക്കാനത്ത് എത്തിയതെന്ന്അദ്ദേഹം പറയുമായിരുന്നു. ആ കാലത്തേ ജീവിതം വളരെ കഷ്ടപ്പാടായിരുന്നു കൈയിൽ ഒരു പൈസപോലും ഇല്ല എന്തെങ്കിലും സാധനം വേണമെങ്കിൽ നാട്ടിൽ പോയി തലച്ചുമടായി കാട്ടിൽകൂടി വേണം കൊണ്ടുവരാൻ ,അന്ന് പണംലഭിക്കുന്നതിനു വേണ്ടി വണ്ടിപ്പെരിയാർ ,വള്ളക്കടവ് എന്നിവിടങ്ങളിൽ ഒരാഴ്ച യൂക്കാലിപ്സ് തടിവെട്ടാൻ പോകും അതിൽനിന്നും ലഭിക്കുന്ന കൂലികൊണ്ടു കട്ടപ്പനയിൽ നിന്നും ഭക്ഷണ സാധനങ്ങൾ വാങ്ങി തിരിച്ചു നടന്നു തന്നെ വരും. വന്നു കഴിഞ്ഞാൽ ഒരാഴ്ച പറമ്പിൽ പണിചെയ്യും അങ്ങനെയാണ് കൃഷി വളർത്തിയെടുത്തത് ,ആ കാലത്തു പണി ആരംഭിച്ച നേര്യമംഗലംഇടുക്കി ചെറുതോണി റോഡ് പണിക്കും കുഞ്ഞുകുട്ടി ചേട്ടൻ പങ്കെടുത്തിട്ടുണ്ട് ..നാരകക്കാനത്തെ മറ്റു സാമൂഹിക പ്രവർത്തനങ്ങളിലും കുഞ്ഞുകുട്ടിച്ചേട്ടൻ സജീവിവമായിരുന്നു

അറക്കുളം മൈലാടിയിലാണ് കുഞ്ഞുകുട്ടി ചേട്ടന്റെ വീട് .കാഞ്ഞാർ സെയിന്റ് തോമസ് സ്കൂളിൽ മൂന്നാം ക്ലാസിൽ പഠനം നിർത്തി വീട്ടിൽ ഉണ്ടായിരുന്ന 70 സെന്റ് സ്ഥലത്തു പണിയെടുക്കുകയായിരുന്നു 19 മത്തെ വയസിൽ വിവാഹിതനായി. പത്തുമക്കളുടെ പിതാവാണ് .ഇദ്ദേഹം 1973 ലാണ് കുടുംബത്തെ അറക്കുളത്തുനിന്നും നാരകകാനത്തേക്കു പറിച്ചു നട്ടത്. അറക്കുളത്തു നിന്നും 1957 ൽ നടന്ന വിമോചന സമരത്തിൽ പങ്കെടുക്കാൻ തൊടുപുഴയിൽ നടന്നു പോയതും താലൂക്ക് ഓഫീസിൽ പിക്കറ്റ് ചെയ്തതും അവിടെവച്ചു സമര നേതാക്കളായ പി ടി ചാക്കോയേയും ,മന്നത്തു പൽമനാഭൻ, ,കെ എം ജോർജ് ,മത്തായി മാഞ്ഞൂരാൻ എന്നിവരെകണ്ടതും കുഞ്ഞുകുട്ടിച്ചേട്ടൻ ഓർത്തെടുത്തു പറയുമായിരുന്നു. 9 7 -ാംവയസിലും ആരോഗ്യ  സംരക്ഷിക്കുന്നതിനെ കുറിച്ച് ചോദിക്കുമ്പോൾ എന്നും രാവിലെ ചായക്കടയിൽ നടന്നുപോകും അവിടെ ആളുകളുമായി സംസാരിക്കും തിരിച്ചു വരുമ്പോൾ വഴിയിൽ കാണുന്ന പച്ചമരുന്നും കറിവയ്ക്കാൻ കഴിയുന്ന മരക്കറികളുമായി തിരിച്ചുവന്നു അതൊക്കെ പാകപ്പെടുത്തി കഴിക്കും ഇതൊക്കെയാണന്നു മറുപടി പറയുമായിരുന്നു. നാടൻ പാട്ടുകൾ ഇദ്ദേഹത്തിൻ്റെ ജീവനായിരുന്നു. ഈ പ്രായത്തിലും പാട്ടുപാടും. എപ്പോൾ നോക്കിയാലും സന്തോഷവാനായി കാണുന്ന കുഞ്ഞുകുട്ടിച്ചേട്ടന്റെ ഒരു ദുഃഖം വൈദികയായിരുന്ന ഒരു മകൻ ക്യൻസർ മൂലം മരിച്ചുപോയതാണ്. ഭാര്യ നേരത്തെ മരിച്ചതും ദുഖത്തിലാക്കി ബാക്കി 9 മക്കളും സുഖമായിരിക്കുന്നു. കൊടും വനമായിരുന്ന ഇടുക്കി വികസനത്തിൻ്റെ മഹാനഗരമായി മാറുന്ന കാഴ്ച കണ്ടാണ് കുടിയേറ്റത്തിൻ്റെ അവസാനത്തെ കണ്ണികളിലൊരാളായ കുഞ്ഞുകുട്ടി ചേട്ടൻ വിട പറയുന്നത്

side top
Support Silex Digital Technologies | Copyright © 2015 IdLiveHub. · Privacy · Terms

Back to top