September
Tuesday
16
2025
കലാ-സാംസ്‌കാരിക കൂട്ടായ്മയായ ‘കല’യുടെ ഉദ്ഘാടനം

കട്ടപ്പന : കലാ-സാംസ്‌കാരിക കൂട്ടായ്മയായ ‘കല’യുടെ ഉദ്ഘാടനം സാഹിത്യകാരൻമായ കാഞ്ചിയാർ രാജൻ, കെ.ആർ. രാമചന്ദ്രൻ, സുഗതൻ കരുവാറ്റ എന്നിവർ ചേർന്ന് നിർവഹിച്ചു. ഡോ. ഫൈസൽ മുഹമ്മദ് പ്രഭാഷണം നടത്തി. കല ചെയർമാൻ മോബിൻ മോഹൻ അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് പുഷ്പമ്മ, യുവകലാ സാഹിതി സംസ്ഥാന കൗൺസിൽ അംഗം ബാബു പൗലോസ്, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ടി.ബി. ശശി, ദർശന പ്രസിഡന്റ് ഷാജി ചിത്ര, നാടക് ജില്ലാ സെക്രട്ടറി ആർ. മുരളീധരൻ, സംഗീതനാടക അക്കാദമി കേന്ദ്ര കലാസമിതി സെക്രട്ടറി എസ്. സൂര്യലാൽ, കല ജനറൽ സെക്രട്ടറി അഡ്വ.വി.എസ്. ദീപു എന്നിവർ പ്രസംഗിച്ചു.

side top
Support Silex Digital Technologies | Copyright © 2015 IdLiveHub. · Privacy · Terms

Back to top