ഇടുക്കി ജില്ല സ്പോർട്സ് കൗൺസിലിന്റെ കായികനിധി രൂപീകരണത്തിന്റെ ധന ശേഖരാണാർത്ഥം 2024 ലെ ഏദൻസ് ഒളിമ്പിക്സ്,2007 അർജുന അവാർഡ് ജേതാവ് കൂടിയായ ഒളിമ്പ്യൻ ശ്രീ.കെ. എം. വിനുവിൽ നിന്ന് ആദ്യഗഡു ജില്ലാ കളക്ടർ. ഡോ. ദിനേശൻ ചെറുവാട്ട് ഐ.എ.എസ് ഏറ്റുവാങ്ങി. ഒളിമ്പ്യൻ ശ്രീ.കെ.എം. ബിനുവും, പത്മശ്രീ, അർജുന അവാർഡ് ജേതാവ് കൂടിയായ സഹോദരി, ഒളിമ്പ്യൻ ശ്രീമതി കെ .എം .ബീനാമോൾ എന്നിവർ ചേർന്ന് 60,000/- രൂപ നൽകുന്നതിന്റെ ആദ്യ ഗഡുവായ 20,000/- രൂപയുടെ ചെക്ക് ആണ് കൈമാറിയത്.കേരളത്തിൽ ആദ്യമായി കായികനിധി രൂപീകരിക്കുന്നതിന് അനുമതി ലഭിച്ചത് ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിനാണ്. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ശ്രീ. റോമിയോ സെബാസ്റ്റ്യൻ, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ അനസ് ഇബ്രാഹിം, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗങ്ങളായ ശ്രീ.T.M ജോൺ , ശ്രീ . ഡിറ്റാജ് ജോസഫ്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ശ്രീ. ഷാജിമോൻ പി എ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.